കുലുക്കി സര്‍ബത്ത് എന്ന ഹാസ്യ ചിത്രത്തിന്റെ പൂജയ്ക്ക് മലയാളത്തിലെ ഹാസ്യ രാജാക്കന്മാരായ, ആലപ്പി അഷ്റഫ് , അന്‍സാര്‍ കലാഭവന്‍, കെ.എസ്. പ്രസാദ്, കലാഭവന്‍ റഹ്മാന്, സാജു കൊടിയന്‍, രാജാസാഹിബ്, സാജന് പള്ളുരുത്തി, ജയരാജ് സെഞ്ചുറി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചു. എറണാകുളം ഗോഗുലം പാര്‍ക്ക് ഹോട്ടലിലാണ് ഈ ആകര്‍ഷകമായ ചടങ്ങ് നടന്നത്. സെഞ്ചുറി വിഷന്റെ ബാനറില്‍ മമ്മി സെഞ്ചുറി നിര്‍മ്മിക്കുന്ന കുലുക്കി സര്ബത്തിന്റ ഭദ്രദീപം തെളിച്ചശേഷം ചിത്രത്തിന് ഹാസ്യ രാജാക്കന്മാര് വിജയങ്ങള്‍ നേരുകയും ചെയ്തു. പൂജാ ചടങ്ങിന് എത്തിയവരെയെല്ലാം ഇത് വളരെയധികം ആകര്‍ഷിക്കുകയും ചെയ്തു. പൂജാ ചടങ്ങില്‍ നൗഷാദ് ആലത്തൂര്‍, ബൈജു കൊട്ടാരക്കര, വിജയന് നങ്ങേലി, നാസര്‍ ലത്തീഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിശ്വനാഥന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
സെഞ്ചുറി വിഷന്റെ ബാനറില്‍ മമ്മി സെഞ്ചുറി നിര്‍മ്മിക്കുന്ന ഈ ചിത്രം മൊഹമ്മദ് കെ.എസ്. സംവിധാനം ചെയ്യുന്നു. രചന – രാജേഷ് കൊട്ടാപ്പടി, ക്യാമറ -ടി.എസ്. ബാബു, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ടോമി ആലുങ്കല്‍. മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി 15ന് എറണാകുളത്ത് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: