ലഖ്‌നൗ: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ ചിത്രം ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയയാള്‍ക്കെതിരെ കേസ്. യുപിയിലെ ഖുര്‍ജാ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നയാ ഭാരതീയ സംവിധാന്‍ എന്ന പേരില്‍ രേഖകള്‍ പ്രചരിപ്പിച്ചായിരുന്നു അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം.
മോഹന്‍ ഭാഗവതിന്റെ ചിത്രം ഉപയോഗിച്ച് ഭരണഘടനയ്‌ക്കെതിരെ ഇയാള്‍ പ്രചാരണം നടത്തുകയായിരുന്നു. ഇതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ കേസ് അന്വേഷണം പുരോഗമിക്കുകയാണ്.
















