ചെന്നൈ : കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ 2838 പാക് അഭയാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ പൗരത്വം നല്‍കിയെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍. പൗരത്വ ഭോദഗത നിയമത്തില്‍ പ്രതിപക്ഷം ഇന്ത്യയുട വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ നടത്തിവരികയാണ്. അതിനിടയിലാണ് കേന്ദ്രമന്ത്രി റിപ്പോര്‍ട്ട് പുറപ്പടുവിച്ചിരിക്കുന്നത്.
ഇത് പ്രകാരം ഈ വര്‍ഷങ്ങളില്‍ 914 അഫ്ഗാനിസ്ഥാന്‍ കുടിയേറ്റക്കാര്‍ക്കും, 172 ബംഗ്ലാദേശികള്‍ക്കും പൗരത്വം നല്‍കിയിട്ടുണ്ട്. മുസ്ലിമുകള്‍ക്കുള്‍പ്പടെയാണ് പൗരത്വം നല്‍കിയിരിക്കുന്നതെന്നും കേന്ദ്രമന്ത്രി അറിയിച്ചു. 1964- മുതല്‍ 2008 വരെയുള്ള കാലയളവില്‍ ഇതുവരെ 4,00,000 ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് വംശജര്‍ക്ക് പൗരത്വം നല്‍കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം 2019മായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കവേയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
ആരുടെയും പൗരത്വ കവര്‍ന്നെടുക്കാന്‍ അല്ല കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി കൊണ്ടു വന്നത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പൗരത്വ ഭേദഗതി നിയമം പാസാക്കിയത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിന് ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2014 വരെ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള 566 മുസ്ലിങ്ങള്‍ക്കാണ് ഇന്ത്യന്‍ പൗരത്വം നല്‍കിയത്. 2016 മുതല്‍ 18 വരെ 1595 പാക്കിസ്ഥാന്‍ അഭയാര്‍ത്ഥികള്‍ക്കും 391 അഫ്ഗാന്‍ മുസ്ലിങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ പൗരത്വം നല്‍കിയെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. 2016 ലാണ് ഗായകന്‍ അദ്നാന്‍ സാമിക്കും തസ്ലിമ നസ്റിനും പൗരത്വം നല്‍കിയത് 2016 ലാണെന്നും ധനമന്ത്രി വ്യക്തമാക്കി.
കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നും എത്തിയവര്‍ ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ക്യാംപില്‍ കഴിയുന്നുണ്ട്. ആ ക്യാംപുകള്‍ സന്ദര്‍ശിക്കുന്നവരുടെ ഹൃദയം ഒരുപാട് വേദനിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നതില്‍ നിന്നു പോലും അവരെ വിലക്കിയിരുന്നു.
















