ലാഹോര്‍: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഉപദേശകന്‍ ഷെഹസാദ് അര്‍ബാബുമായി വേദി പങ്കിട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. അടുത്തിടെ നടത്തിയ പാക് സന്ദര്‍ശനത്തിനിടെ ഷെഹസാദുമായി വേദി പങ്കിടുന്ന മണിശങ്കറിന്റെ ചിത്രങ്ങള്‍ റിപ്പബ്ലിക്ക് ടിവിയാണ് പുറത്ത് വിട്ടത്.
ജനുവരി 11ന് ലാഹോറില്‍ നടന്ന ‘തിങ്ക്‌ഫെസ്റ്റ്’ എന്ന പരിപാടിയിലെ ‘അനതര്‍ ലോക്കെല്‍ ഗവണ്‍മെന്റ് ലോ’ എന്ന സെഷനില്‍ പങ്കെടുക്കുമ്പോഴായിരുന്നു അയ്യരും ഷഹസാദും വേദി പങ്കിട്ടത്. അയ്യരുടെ പ്രവര്‍ത്തനങ്ങളെല്ലാം സോണിയാ ഗാന്ധിയുടെ അറിവോടെ ആണെന്നിരിക്കെ മണിശങ്കിറിന്റെ ഈ കൂടിക്കാഴ്ചയിലും അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നത് സ്പഷ്ടമാണെന്ന് റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പാക്കിസ്ഥാനെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.


















