കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിലൂടെ ഏറ്റവുമധികം ദുരിതമനുഭവിക്കുക സ്ത്രീകളാണെന്ന് ഡിഎംകെ നേതാവ് എം.കെ. കനിമൊഴി. സ്വന്തം പേരിലുള്ള ഭൂമിയാണ് പൗരനെന്ന് തെളിയിക്കാനുള്ള രേഖ. അങ്ങനെ നോക്കുകയാണെങ്കില്‍ ഇന്ത്യയില്‍ എത്ര സ്ത്രീകള്‍ക്കാണ് സ്വന്തം പേരില്‍ ഭൂമിയുള്ളതെന്ന് ആലോചിക്കണം- കനിമൊഴി പറയുന്നു. എഷ്യയിലെ തന്നെ വലിയ സാഹിത്യ ഉത്സവമായ ലിറ്റററി ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കാന്‍ കോഴിക്കോട് വന്നതായിരുന്നു കനിമൊഴി. പൗരത്വ നിയമഭേദഗതി എന്താണെന്നുപോലും കനിമൊഴിക്ക് അറിയില്ലായെന്നത് അവരുടെ പ്രസംഗം വ്യക്തമാക്കി. പ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസവും ഉയര്‍ന്നിട്ടുണ്ട്.
അറിയപ്പെടുന്ന കവയത്രിയും പാര്‍ലമെന്റെ് അംഗവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മകളുമാണ് കനിമൊഴി. 2ജി സ്‌പെക്ട്രം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് 2011 മേയ് 6 ന് കനിമൊഴി ദല്‍ഹിയിലെ പ്രത്യേക സി ബി ഐ കോടതിയില്‍ ഹാജരായിരുന്നു. 2ജി സ്‌പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ബി. റിയല്‍റ്റി എന്ന സ്ഥാപനത്തില്‍ നിന്ന് കലൈഞ്ജര്‍ ടി.വി. 200 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കനിമൊഴി നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയതിനാല്‍ മേയ് 20ന് കനിമൊഴിയെ റിമാന്‍ഡ് ചെയ്ത് തിഹാര്‍ ജയിലിലാക്കി. കേസില്‍ കനിമൊഴിയുടെ പങ്ക് വ്യക്തമാണെന്ന് കോടതി അറിയിക്കുകയും ചെയ്തിരുന്നു.
















