ന്യൂദല്‍ഹി : പൗരത്വത്തിലൂടെ ജനങ്ങള്‍ക്ക് അവകാശം മാത്രമല്ല അവര്‍ക്ക് കുറച്ച് ഉത്തരവാദിത്തങ്ങള്‍ കൂടി നല്‍കുന്നുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്. ബോബ്‌ഡേ. ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നിയമം നല്‍കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധങ്ങള്‍ അരങ്ങേറിയ സാഹചര്യത്തിലാണ് പൗരന്റെ കര്‍ത്തവ്യങ്ങളെ കുറിച്ച് ചീഫ് ജസ്റ്റിസ് ഒര്‍മ്മപ്പെടുത്തിയത്. നാഗ്പൂര്‍ ആര്‍ടിഎംഎന്‍യു സര്‍വ്വകലാശാലയിയുടെ 107ാംമത് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് പൗരന്മാര്‍ അവരുടെ അവകാശങ്ങള്‍ നിരവേറ്റുമ്പോള്‍ അവര്‍ക്ക് സമൂഹത്തോടുള്ള കടമകൂടി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിലെ ഓരോ പൗരനും നീതി സ്വാഭാവികമായ അവകാശമാണെന്നും അതിന്റെ നിര്‍വ്വചനം വ്യക്തികള്‍ക്കും കാലത്തിനും സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇന്ന് നമ്മള്‍ ന്യായീകരിക്കുന്ന പല കാര്യങ്ങളും പിന്നീട് അങ്ങിനെ ആയിരിക്കണമെന്നില്ല.
തങ്ങള്‍ക്ക് അവകാശങ്ങള്‍ മാത്രമേയുള്ളൂവെന്നും കടമകള്‍ ഇല്ലെന്നുമാണ് ചിലര്‍ കരുതുന്നത്. എന്നാല്‍ അവകാശങ്ങളെ പോലെ തന്നെ പ്രധാനമാണ് കടമകളെന്നും എല്ലാവരും മനസ്സിലാക്കണമെന്നും എസ്. എച്ച്. ബോബ്‌ഡെ അറിയിച്ചു.
ഇന്ന് വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്നവരാണ് എല്ലാവരും. അതുകൊണ്ടുതന്നെ ഇന്നതിനെ പലരും കച്ചവട കണ്ണുകളോടെ വീക്ഷിക്കുന്നുണ്ട്. സര്‍വ്വകലാശാലകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല സ്വകാര്യ സ്ഥാപനങ്ങളാണ് ഇവ. തന്റെ വ്യക്തിപരമായ കാഴ്‌ച്ചപ്പാടാണ് ഇതെനേയും ചീഫ് ജസ്റ്റിസ് പറഞ്ഞു. യൂണിവേഴ്‌സിറ്റി ബിരുദം നേടുന്നതോടെ വിദ്യാര്‍ത്ഥികളുടെ കടമ അവസാനിക്കുന്നില്ല. നല്ല ഒരു സമൂഹത്തെ വാര്‍ത്തെടുക്കേണ്ടത് വിദ്യാര്‍ത്ഥികളുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















