തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥികളും യുവജനങ്ങളും തെരുവില്‍ ഇറങ്ങുന്നതിനെ ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. ഇത്തരം സമരങ്ങളേയും പ്രതിഷേധങ്ങളേയും രാഷ്‌ട്രീയ വത്കരിക്കുന്നത് പൊതുലക്ഷ്യത്തെ ബാധിക്കും അതിനാല്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് വിളപ്പില്‍ ശാലയിലെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ അറിയിച്ചു.
അതേസമയം വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായാല്‍ സഹായത്തിനായി ഇടപെടുമെന്നും കേന്ദ്ര കമ്മിറ്റി അറിയിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങുന്നത് രാഷ്‌ട്രീയ പാര്‍ട്ടിയുടെ പിന്‍ബലമില്ലാതെയാണ്, അത് ഏറ്റെടുക്കേണ്ടതില്ല.
എന്നാല്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ മാത്രം പ്രമേയം പാസാക്കിയതിനാല്‍ നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയനെ മുന്‍ നിര്‍ത്തി പ്രതിഷേധം സംഘടിപ്പിക്കാമെന്നാണ് സിപിഎം വിലയിരുത്തല്‍.
















