തൃശൂര്‍: പൗരത്വ നിയമ ഭേദഗതിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയവത്കരിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നതു പോലെ പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര രാസവളം വകുപ്പ് മന്ത്രി ഡി.വി. സദാനന്ദ ഗൗഡ. വേറെ വിഷയമൊന്നും കിട്ടാത്തതിനാല്‍ പൗരത്വ നിയമത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ ആയുധമാക്കുകയാണ്.
പൗരത്വ നിയമത്തെക്കുറിച്ചുള്ള പ്രചാരണത്തിന്റെ ഭാഗമായി തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ പ്രതിപക്ഷ തെറ്റിദ്ധരിപ്പിക്കലില്‍ നിന്നുള്ള സൃഷ്ടിയാണ്. പൗരത്വ നിയമം ബിജെപിയുടെയോ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ സൃഷ്ടിയല്ല. ഇന്ത്യയും പാക്കിസ്ഥാനവും തമ്മില്‍ വിഭജന സമയത്തുണ്ടാക്കിയ കരാറിലാണ് പൗരത്വ നിയമമുള്ളത്. മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് അവരില്‍ ഭീതി പരത്തുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ എല്ലാ അവകാശങ്ങള്‍ക്കും മാറ്റമുണ്ടാകില്ല. രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സുപ്രീംകോടതി വിധിക്കുന്ന നിയമങ്ങള്‍ നടപ്പാക്കുന്ന ഒരു ഏജന്‍സി കൂടിയാണ് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പിലാക്കുന്നത്. പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയത് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ്. രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 49 അംഗങ്ങളേയുള്ളൂ. എന്നാല്‍, 123 പേരുടെ പിന്തുണയോടെയാണ് പൗരത്വ നിയമ ഭേദഗതി പാസായത്. സംസ്ഥാനങ്ങള്‍ അത് അംഗീകരിക്കണം.
കേരള സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീംകോടതിയില്‍ പോയതില്‍ യാതൊരു അര്‍ഥവുമില്ല. ഈ വിഷയം സംസ്ഥാന സര്‍ക്കാരിന്റേതല്ല. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ജനങ്ങളിലുള്ള തെറ്റിദ്ധാരണ നീക്കുന്നതിന് ബിജെപി പൊതുജന സമ്പര്‍ക്ക പ്രചരണം നടത്തുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കിയതിലൂടെ ഇന്ത്യയില്‍ സാമ്പത്തിക അച്ചടക്കം നടപ്പായി. കറുത്ത പണം ഇന്ത്യയിലെത്തുന്ന ധാരാളം സ്രോതസ്സുകള്‍ കേന്ദ്ര സര്‍ക്കാരിന് തടയാനായത് ഇതിന്റെ തെളിവാണ്. രാജ്യത്ത് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിയമവിരുദ്ധ സംഘടനകളെ നിരോധിക്കണം. കര്‍ണാടകയില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെ നിരോധിക്കേണ്ട സമയം അതിക്രമിച്ചു. രാജ്യതാത്പര്യത്തിനെതിരായ പ്രവര്‍ത്തനങ്ങളാണ് ഇത്തരം സംഘടനകള്‍ നടത്തുന്നത്. കര്‍ണാടകയില്‍ എംപിമാരെ വരെ കൈയേറ്റം ചെയ്യാവുന്ന തലത്തിലേക്ക് ഇത്തരം സംഘടനകള്‍ വളര്‍ന്നു. സാധാരണക്കാരെ സംരക്ഷിക്കാന്‍ ഇത്തരം സംഘടനകളെ നിരോധിക്കണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രികൂടിയായ സദാനന്ദ ഗൗഡ വ്യക്തമാക്കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, പട്ടികജാതി മോര്‍ച്ച അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ഷാജുമോന്‍ വട്ടേക്കാട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: