ഡെറാഡൂണ്‍: ദേശിയ പൗരത്വ ദേദഗതി നിയമം ഉടന്‍ തന്നെ സംസ്ഥാനത്ത് നടപ്പാക്കുമെന്നും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി സ്വന്തം രാജ്യത്തേക്ക് അയക്കുമെന്ന് ഉത്തരാഖണ്ഡ് മന്ത്രിയും സര്‍ക്കാര്‍ വക്താവുമായ മദന്‍ കൗശിക് പറഞ്ഞു. ഇതുപ്രകാരം പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാരെ കണ്ടെത്തി അവരവരുടെ നാട്ടിലേക്ക് തിരികെവിടുമെന്നും മന്ത്രി വ്യക്തമാക്കി.
അഭയാര്‍ത്ഥികള്‍ കേന്ദ്രനിയമത്തിന്റെ പരിധിയില്‍ വരുന്നവരാണെങ്കില്‍ അവര്‍ക്ക് പൗരത്വം നല്‍കുന്നതില്‍ വേണ്ട കാര്യങ്ങളെല്ലാം ചെയ്യും. സംസ്ഥാന സര്‍ക്കാറിന്റെ വക്താവുകൂടിയായ കൗശിക് വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ 32000 അഭയാര്‍ത്ഥികളുടെ പൗരത്വത്തിനായി സംസ്ഥാനസര്‍ക്കാര്‍ നേരിട്ട് അപേക്ഷ നല്‍കിയതോടെയാണ് ഉത്തരാഘണ്ഡും നടപടി തുടങ്ങിയത്. തങ്ങളുടെ സര്‍ക്കാര്‍ ഉടന്‍തന്നെ ഇക്കാര്യത്തില്‍ കാര്യത്തില്‍ നടപടി സ്വീകരിക്കും. വിഷയത്തില്‍ വ്യാപകമായ ജനജാഗരണ പരിപാടികളാണ് ഉത്തരാഘണ്ടില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും മദന്‍ കൗശിക് പറഞ്ഞു.
















