ലക്‌നൗ: ബിജെപി ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷനായി സ്വതന്ത്രദേവ് സിങ്ങിനെ തെരഞ്ഞെടുത്തു. ലഖ്‌നൗവിലെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കു ശേഷം ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവാണ് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരും ഒപ്പമുണ്ടായിരുന്നു. നിലവിലെ സംസ്ഥാന അധ്യക്ഷനാണ് സ്വതന്ത്രദേവ്. സംസ്ഥാന അധ്യക്ഷനായിരുന്ന ഡോ. മഹേന്ദ്രനാഥ് പാണ്‌ഡെ കേന്ദ്രമന്ത്രിയായി പോയതോടെയാണ് കഴിഞ്ഞ ജൂലായില്‍ സ്വതന്ത്രദേവിനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്. നേരത്തെ, യോഗി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ഇദ്ദേഹം.
















