ന്യൂദല്‍ഹി: കുട്ടികളുടെ പരീക്ഷപേടി മാറ്റുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ഥികളുമായും അധ്യാപകരുമായും സംവദിക്കുന്നു. ന്യൂദല്‍ഹിയിലെ ടോക്കടോറ സ്‌റ്റേഡിയത്തില്‍ 2020 ജനുവരി 20നാണ് ‘പരീക്ഷാ പേ’ ചര്‍ച്ച നടക്കുന്നത്. മുന്‍ തവണ നടന്ന ‘പരീക്ഷ പേ’ ചര്‍ച്ചയ്‌ക്ക് വന്‍ സ്വീകാര്യത ലഭിച്ചത്തോടെയാണ് മൂന്നാം വര്‍ഷവും പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള അധ്യാപകരുമായും വിദ്യാര്‍ഥികളുമായാണ് ചര്‍ച്ച നടത്തുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച വിദ്യാര്‍ഥികളും മാതാപിതാക്കളും അധ്യാപകരും സന്തോഷമറിയിച്ചു. ശാന്തമായ അന്തരീക്ഷത്തില്‍ സമ്മര്‍ദ്ദം കുറച്ച് പരീക്ഷയെഴുതി മികച്ച ഫലം എങ്ങനെയുണ്ടാക്കാമെന്നും ചര്‍ച്ച ചെയ്യുന്നു.സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുമായുള്ള സംവേദനാത്മക പരിപാടിയുടെ ആദ്യ പതിപ്പ് 2018 ഫെബ്രുവരി 16 ന് ന്യൂഡല്‍ഹിയിലെ ടാല്‍ക്കൊടോറ സ്‌റ്റേഡിയത്തിലും രണ്ടാം പതിപ്പ് 2019 ജനുവരിയിലുമാണ് നടന്നത്.
















