തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലായ് അലനും താഹയും സിപിഎമ്മിനെ മറയാക്കിയെന്ന് തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് സമ്മതിച്ച് പി. ജയരാജന്. സിപിഎമ്മിന് പുറമെ എസ്എഫ്ഐയിലും ഇവര്‍ മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചു. എസ്എഫ്ഐയിലും സിപിഐഎമ്മിലും എത്തുന്നതിന് മുന്‍പു തന്നെ അലനും താഹയും മാവോയിസ്റ്റുകളായിരുന്നു. ഇക്കാര്യം പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ട്. അതിന് വ്യക്തമായ തെളിവുണ്ടെന്നും ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു.
സിപിഐഎം പ്രവര്‍ത്തകരാണെന്ന് ആവര്‍ത്തിച്ച് അലനും താഹയും ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഇരുവരെയും തള്ളി പി. ജയരാജന് രംഗത്തെത്തിയത്. അതേസമയം, യുഎപിഎ പ്രകാരം അറസ്റ്റിലായ മാവോയിസ്റ്റുകളായ അലന് ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അടുത്ത മാസം പതിനാല് വരെ നീട്ടി. എറണാകുളം എന്‍ഐഎ പ്രത്യേക കോടതിയാണ് കസ്റ്റഡി നീട്ടിയത്.
അലനെയും താഹയെയും തൃശൂരിലെ അതീവ സുരക്ഷാ ജയിലിലേക്കു മാറ്റാനും കോടതി നിര്‍ദേശിച്ചു. ഇരുവരെയും ഇന്നലെ വിയ്യൂരിലെത്തിച്ചു. ചോദ്യം ചെയ്യലിനായി ഇരുവരെയും എന്‍ഐഎ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ നവംബര്‍ ഒന്നിനാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്.
പിന്നീട് കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. തങ്ങള്‍ മാവോയിസ്റ്റുകളല്ല, സിപിഎം പ്രവര്‍ത്തകരാണെന്ന് അലനും താഹയും പറഞ്ഞു. എന്‍ഐഎ കോടതിയില്‍ ഹാജരാക്കുമ്പോഴാണ് ഇരുവരുടെയും പ്രതികരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വേണ്ടി ബൂത്ത് ഏജന്റുമാരായി ഇരുന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ മാവോയിസ്റ്റുകളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ എന്നും ഇന്നലെ ഇരുവരും പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: