മുംബൈ: ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയായ ഡോ അബേദ്കറോടുള്ള ആദര സൂചകമായി മഹാരാഷ്‌ട്രയില്‍ നിര്‍മാണത്തിലിരിക്കുന്ന അബേദ്കര്‍ പ്രതിമയുടെ ഉയരം വീണ്ടും വര്‍ധിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ ജസ്റ്റിസ് സത്യാനന്ദ ധര്‍മാധികാരി രംഗത്തെത്തി. പ്രതിമ നിര്‍മിക്കാന്‍ സര്‍ക്കാരിന് പണമുണ്ട് എന്നാല്‍ പാവങ്ങള്‍ക്ക് കൊടുക്കാനില്ല. അംബേദ്ക്കറെ പ്രതിനിധീകരിക്കുന്നവര്‍ മഹാരാഷ്‌ട്രയില്‍ പട്ടിണികിടന്നു മരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള ധൂര്‍ത്തെന്നും അദ്ദേഹം പറഞ്ഞു.
പ്രതിമയുടെ ഉയരം 100 അടികൂടി വര്‍ധിപ്പിക്കാനാണ് തീരുമാനം. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഉയരം വര്‍ധിപ്പിക്കാനുള്ള മുംബൈ മെട്രോപൊളിറ്റന്‍ വികസന അതോറിറ്റിയുടെ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയത്. ഇതോടെ പ്രതിമയുടെ നിര്‍മാണ ചിലവ് 1100കോടി രൂപയായി. ആദ്യം 250 അടി ഉയരത്തിലുള്ള പ്രതിമ നിര്‍മിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതാണിപ്പോള്‍ 100 അടി കൂടി ഉയര്‍ത്തി 350 അടി ഉയര്‍ത്തിലുള്ള പ്രതിമയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അംബേദ്കര്‍ പ്രതിമയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വ്യക്തമാക്കി.
















