കോഴിക്കോട്: മാപ്പിള ലഹളയുടെ നൂറാം വാര്‍ഷികം വരാനിരിക്കെ ലഹളയെ വെള്ളപൂശി ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തുടക്കം. ഫെസ്റ്റിവലില്‍ നടന്ന മലബാര്‍ കലാപം കര്‍ഷക സമരമോ വര്‍ഗീയ കലാപമോ എന്ന വിഷയത്തിലുള്ള ചര്‍ച്ച ഇതാണ് വ്യക്തമാക്കിയത്. ഡിസി കിഴക്കേമുറി ഫൗണ്ടേഷനും ഡിസി ബുക്സുമാണ് നാല് ദിവസത്തെ ലിറ്ററേച്ചര്‍ ഫെസ്റ്റ് കോഴിക്കോട്ട് സംഘടിപ്പിച്ചിരിക്കുന്നത്.
ഇടതുചരിത്രകാരനായ കെ.എന്‍. ഗണേഷ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. കോഴിക്കോട് നടക്കുന്ന പരിപാടിയായിട്ടും പ്രമുഖ ചരിത്രകാരന്മാരായ എം.ജി.എസ്. നാരായണന്, ഡോ.എം. ഗംഗാധരന്, കെ.കെ.എന്‍. കുറുപ്പ് എന്നിവരെയൊന്നും പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ തയാറായില്ല.
1921ല്‍ നടന്നത് വര്‍ഗീയ ലഹളയാണെന്നതിന് എന്താണ് തെളിവെന്നായിരുന്നു ചര്‍ച്ചയില്‍ ഡോ. ഷംസാദ് ഹുസൈന് ചോദിച്ചത്. 1971ല്‍ സ്വാതന്ത്ര്യസമരമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നാണ് ഷംസീദിന്റെ വാദം. ഇത് വര്‍ഗീയ ലഹളയാക്കി മാറ്റേണ്ടത് ബ്രിട്ടീഷുകാരുടെ ആവശ്യമായിരുന്നുവെന്നും അതാണ് ഇന്ന് എല്ലാവരും ഏറ്റുപാടുന്നതതെന്നും അവര്‍ പറഞ്ഞു.
റഷ്യന്‍ വിപ്ലവത്തില്‍ നിന്നുള്ള ആവേശവും മലബാര്‍ സമരത്തിലുണ്ടായിരുന്നുവെന്നാണ് പ്രൊഫ. ശിവദാസന്റെ കണ്ടെത്തല്‍. സമരം വഴിവിട്ടപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ഇതിനെ തള്ളിപ്പറഞ്ഞതായും ശിവദാസ് പറഞ്ഞു. അതേസമയം മലബാര്‍ കലാപത്തെ അംബേദ്കര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നതായി ചര്‍ച്ചയില്‍ വാദമുയര്‍ന്നു. ഒടുവില്‍ ഗാന്ധി വിതച്ച വിത്തിന്റെ ഫലം എന്നാണ് ആനിബസന്റ് ഇതിനെ വിശേഷിപ്പിച്ചതെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇവര്‍ക്ക് സമ്മതിക്കേണ്ടി വന്നു. കലാപത്തെക്കുറിച്ച് ഗാന്ധിജിയുടെ നിലപാട് എന്തായിരുന്നുവെന്ന ചോദ്യത്തിന് സെമിനാറില്‍ പങ്കെടുത്തവര്‍ ഉത്തരം പറയാന്‍ തയാറായില്ല. സമരം ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ വര്‍ഗീയ സ്വഭാവം കൈവരിച്ചുവെന്നും പില്ക്കാലത്ത് കോണ്‍ഗ്രസ് കലാപത്തെ തള്ളിപ്പറഞ്ഞുവെന്നും ചര്‍ച്ചയില്‍ അംഗീകരിക്കേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: