വാഷിംഗ്ടണ്‍: ഐക്യരാഷ്‌ട്ര സഭയില്‍ ജമ്മുകശ്മീര്‍ വിഷയം ചര്‍ച്ചചെയ്യാനുള്ള ചൈനയുടെ പദ്ധതി പൊളിഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ പാക്കിസ്ഥാന്റെ ആഭ്യന്തരവിഷയങ്ങളിലാണ് ഇടപെട്ടിരിക്കുന്നതെന്ന് ചൈന കള്ളപ്രചരണം അഴിച്ചു വിട്ടു. ഉടന്‍തന്നെ ചൈനയുടെ നീക്കത്തെ ലോകരാഷ്‌ട്രങ്ങള്‍ ഒരേസ്വരത്തില്‍ എതിര്‍ത്തതായി യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യദ് അക്ബറുദ്ദീന്‍ പറഞ്ഞു. വിഷയത്തില്‍ ചൈന ഒറ്റപ്പെട്ടതായും സയ്യദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി.
‘ഇന്ന് ഇന്ത്യയുടെ പതാക അഭിമാനത്തോടെ ഐക്യരാഷ്‌ട്രസഭയില്‍ ഉയര്‍ന്നുപാറി. ആരാണോ നുണപ്രചാരണത്തിന്റെ കൊടി പാറിക്കാന്‍ നോക്കിയത് അവര്‍ക്ക് ഒരിക്കലും മറക്കാനാകാതെ മറുപടി നമ്മുടെ സുഹൃത്തുക്കള്‍ നല്‍കിയിട്ടുണ്ട്.’ അക്ബറുദ്ദീന്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഷയത്തില്‍ ഇടപെടണമെന്ന അഭിപ്രായം ചൈനയെ തീര്‍ത്തും കുരുക്കിലാക്കി. റഷ്യയും ഫ്രാന്‍സും ചൈനയുടെ അനാവശ്യ ഇടപെടലിന് ഒരു പ്രാധാന്യവും നല്‍കിയില്ലെന്നും അക്ബറുദ്ദീന്‍ അറിയിച്ചു.
















