ഇതിന് ആകെ നാല് അധ്യായങ്ങളാണ് ഉള്ളത്. ആഗമപ്രകരണം, വൈതഥ്യപ്രകരണം, അദ്വൈതപ്രകരണം, അലാതശാന്തിപ്രകരണം എന്നിവയാണവ. ഇതിന് ശങ്കരാചാര്യര്‍ ഭാഷ്യം രചിച്ചിട്ടുണ്ട്. ദാസ്ഗുപ്തയുടെ അഭി
പ്രായത്തില്‍, ശങ്കരാചാര്യര്‍ മാണ്ഡൂക്യകാരികയില് ബുദ്ധന്, ബൗദ്ധചിന്ത എന്നിവയെ സ്പഷ്ടമായി സൂചിപ്പിക്കുന്ന ഭാഗങ്ങളെപ്പോലും വ്യാഖ്യാനിച്ചൊഴിവാക്കിയിട്ടുണ്ട്. ദാസ്ഗുപ്ത ആകട്ടെ മാണ്ഡൂക്യകാരികയ്ക്ക്, ശാങ്കരഭാഷ്യത്തെ ഒട്ടും ആശ്രയിക്കാതെ, കാരിക സൂചിപ്പിക്കുന്ന തനതായ അര്‍ത്ഥത്തിന്റെ ഒരു സ്വതന്ത്ര വിശദീകരണം നല്‍കുന്നുണ്ട്. ആദ്യത്തെ ആഗമ (scripture) പ്രകരണത്തില്‍ കാരികയ്ക്ക് അടിസ്ഥാനമായ മാണ്ഡൂക്യോപനിഷത്തിന്റെ വിശദീകരണമാണ്. തുടര്‍ന്നുള്ള വൈതഥ്യം (unrealtiy), അദ്വൈതം (untiy), അലാതശാന്തി (extinction of the burning coal), എന്നീ മൂന്നു പ്രകരണങ്ങളിലാണ് ഗൗഡപാദര്‍ തന്റെ സിദ്ധാന്തം അവതരിപ്പിക്കുന്നത്. ഈ ഭാഗങ്ങള്‍ക്ക് മാണ്ഡൂക്യോപനിഷത്തുമായി പ്രത്യേകബന്ധമൊന്നുമില്ലെന്നു ദാസ്ഗുപ്ത പറയുന്നു. കാരിക ഉപനിഷത്തിന്റെ ഒരു വ്യാഖ്യാനം എന്നുപറയാന്‍ നിവൃത്തിയില്ല. ‘ഉപനിഷത്തില്‍ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളെ വിവരിച്ച് ശാസ്ത്രം കൊണ്ടും യുക്തി കൊണ്ടും സമര്‍ത്ഥിക്കുന്ന ഒരു പ്രകരണഗ്രന്ഥമായി ഇതിനെ കണക്കാക്കാം’ എന്നാണ് മൃഡാനന്ദസ്വാമിയുടെ അഭിപ്രായം.
മാണ്ഡൂക്യോപനിഷത്തിലെ ഏഴാമത്തെ മന്ത്രത്തിന് നാഗാര്‍ജുനന്റെ മാധ്യമികകാരികയിലെ ചില കാരികകളുമായി അതിശയകരമായ സാദൃശ്യം കാണുന്നു. നാന്തഃപ്രജ്ഞം ന ബഹിഃപ്രജ്ഞം നോഭയതഃപ്രജ്ഞം ന പ്രജ്ഞാനഘനം ന പ്രജ്ഞം നാപ്രജ്ഞം. അദൃശ്യമവ്യവഹാര്യമഗ്രാഹ്യമലക്ഷണമചിന്ത്യമവ്യപദേശ്യമേകാത്മപ്രത്യയസാരം
പ്രപഞ്ചോപശമം ശാന്തം ശിവമദ്വൈതം ചതുര്‍ത്ഥം മന്യന്തേ. സ ആത്മാ സ വിജ്ഞേയഃ എന്നതാണ് ആ മന്ത്രം. ആത്മാവിന്റെ തുരീയാവസ്ഥയെ ആണ് ഈ മന്ത്രം വര്‍ണിക്കുന്നത്. മാധ്യമികകാരികയിലെ ആദ്യത്തെ കാരിക ഇപ്രകാരമാണ് അനിരോധമനുത്പാദമനുച്ഛേദമശാശ്വതം. അനേകാര്ത്ഥമനാനാര്ത്ഥമനാഗമമനിര്ഗമമം. യഃ പ്രതീത്യസമുത്പാദം പ്രപഞ്ചോപശമം ശിവം. ദെശായാമാസ സംബുദ്ധസ്തം വന്ദേ വദതാം വരം. അതുപോലെ മാധ്യമികകാരികയിലെ നിര്വാണപരീക്ഷ എന്ന അധ്യായത്തിലെ പൂര്വോപലംഭോപശമഃ പ്രപഞ്ചോപശമഃ ശിവഃ ന ക്വചിത് കസ്യചിത് കശ്ചിത് ധര്‍മ്മോ ബുദ്ധേന ദേശിതഃ എന്ന ഭാഗവും നോക്കുക.
മാധ്യമികവൃത്തിയില് നാഗാര്‍ജുനന്റെ അനിരോധമനുത്പാദം എന്ന പ്രയോഗവും മാണ്ഡൂക്യകാരികയിലെ വൈതഥ്യപ്രകരണത്തിലെ ന നിരോധോ ന ചോത്പത്തിഃ (ശ്ലോകം 32) എന്നതും തമ്മിലുള്ള സാദൃശ്യം നോക്കുക. പ്രപഞ്ചോപശമം ശിവം എന്ന പദപ്രയോഗം, തന്റെ അറിവില്‍, ബൗദ്ധന്മാരാണ് ആദ്യം ചെയ്തത് എന്നും ദാസ്ഗുപ്ത പറയുന്നു. ധര്‍മ്മം എന്ന പദത്തിന് ബൗദ്ധസാഹിത്യത്തില്‍ നാല് അര്‍ത്ഥങ്ങളുണ്ടെന്നും അവയിലൊന്ന് നിസ്സത്താ നിര്‍ജ്ജീവം (Unsubstantial and Soulless) എന്നാണെന്നും നാം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: