മുംബൈ : ക്രിക്കറ്റ് കളിക്കിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മോദിക്കും സിഎഎയ്‌ക്കും ജയ് വിളിച്ച് മറുപടി നല്‍കി മറ്റ് കാണികള്‍. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന മത്സരത്തിനിടയിലാണ് ഈ രംഗം അരങ്ങേറിയത്.
നോ സിഎഎ, നോ എന്‍ആര്‍സി, നോ എന്‍പിആര്‍ എന്നിങ്ങനെ എഴുതിവെച്ച ടി ഷര്‍ട്ടുകള്‍ ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവര്‍ എഴുന്നേറ്റു നിന്ന് മോദി ഭക്തി തുളുമ്പുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ തുടങ്ങിയതോടെ ഇവര്‍ നിശബ്ദരാവുകയായിരുന്നു.
ഇതോടെ പോലീസെത്തി വിദ്യാര്‍ത്ഥികളെ നിശബ്ദരാക്കി ഇവരുടെ സുരക്ഷ ശക്തമാക്കുകയായിരുന്നു. അതേസമയം രാഷ്‌ട്രീയ ചായ്‌വ് പ്രകടമാക്കുന്നത് ക്രിക്കറ്റ് മത്സരവേദിയില്‍ അല്ലെന്ന് പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍ അറിയിച്ചു. ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മറ്റൊന്നും പാടില്ലെന്ന് അവര്‍ അറിയിച്ചു.
എന്നാല്‍ തങ്ങള്‍ നിയമവിധേയമായ രീതിയില്‍ സമാധാനപരമായാണ് പ്രതിഷേധപ്രകടനം നടത്തിയതെന്നും, ജനങ്ങള്‍ തടിച്ചു കൂടുന്ന സ്ഥലം ആയതിനാല്‍ ക്രിക്കറ്റ് മത്സരവേദി ഉപയോഗിച്ചതാണെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
















