Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ജീവകാരുണ്യത്തിന്റെ മറവില്‍ തീവ്രവാദം; ബെംഗളൂരുവില്‍ 50 ഏക്കര്‍ വാങ്ങി; രാജ്യത്ത് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടു’; ഭീകരരെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Jan 15, 2020, 09:34 am IST
in India

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്, തമിഴ്‌നാട് ക്യുബ്രാഞ്ച്, ദല്‍ഹി പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ പിടികൂടിയ ഭീകരരെ ചോദ്യം ചെയ്ത അന്വേഷണസംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. തമിഴ്‌നാട്ടില്‍ അന്വേഷണം ശക്തമായതോടെ ബെംഗളൂരുവിലേക്ക് താവളം മാറ്റിയ ഭീകര സംഘം, ബെംഗളൂരുവില്‍ ആസ്ഥാനം നിര്‍മിക്കാന്‍ ആളൊഴിഞ്ഞ സ്ഥലത്ത് 50 ഏക്കര്‍ സ്ഥലം വാങ്ങാന്‍ പദ്ധതിയിട്ടു. ജീവകാരുണ്യ പ്രവര്‍ത്തനത്തിനെന്ന വ്യാജേന രൂപീകരിച്ച ട്രസ്റ്റിന്റെ പേരില്‍ വസ്തുവാങ്ങാനായിരുന്നു പദ്ധതി. ഇതിനായി വിദേശത്തുനിന്നടക്കം പണം സ്വരൂപിക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കവെയാണ് സംഘത്തിലെ ഏഴു പേര്‍ പിടിയിലായത്. 

ജനുവരി ഏഴിന് ബെംഗളൂരു സോളദേവനഹള്ളി, വിവേക്‌നഗര്‍, എച്ച്എസ്ആര്‍ ലേഔട്ട് എന്നിവിടങ്ങളില്‍ നിന്ന് ക്യുബ്രാഞ്ചിന്റെ പിടിയിലായ മുഹമ്മദ് ഹനീഷ്ഖാന്‍, ഇമ്രാന്‍ഖാന്‍, മൊഹമ്മദ് സെയ്ദ് എന്നിവരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു ദിവസത്തിനു ശേഷം മൊയ്ദീന്‍ ഖാജ, സെയ്ദ് അലി നവാസ്, അബ്ദുള്‍ സമദ് എന്നിവരെ ദില്ലി പോലീസും അറസ്റ്റു ചെയ്തു. ഭീകരര്‍ക്ക് ആയുധങ്ങളെത്തിച്ച് നല്‍കിയിരുന്ന ആസാദ് പാഷയെ കഴിഞ്ഞ ദിവസം ബെംഗളൂരു രാമനഗരയില്‍ നിന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) പിടികൂടി. 

2014-ല്‍ തമിഴ്‌നാട്ടില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ സുരേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണമാണ് രാജ്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഭീകര പദ്ധതികള്‍ വെളിച്ചത്തു കൊണ്ടുവന്നത്. അതേസമയം, ബെംഗളൂരു കേന്ദ്രീകരിച്ച് ഭീകരകേന്ദ്രത്തിന് രൂപം നല്‍കിയതില്‍ പ്രധാനിയായ മെഹബൂബ് പാഷയെ ഇതുവരെ പിടികൂടാന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. മെഹബൂബ് പാഷയും മൊയ്ദീന്‍ ഖാജയും ചേര്‍ന്നായിരുന്നു ഭീകര സംഘത്തിന് രൂപം നല്‍കിയത്. രാജ്യത്തുടനീളം സ്‌ഫോടനം നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. 

2014-ല്‍ സുരേഷ്‌കമാര്‍ വധക്കേസില്‍ ജയിലിലായ മൊയ്ദീന്‍ ഖാജയെ രണ്ടു ബന്ധുക്കള്‍ മുഖാന്തിരമാണ് മെഹബൂബ് പാഷ പരിചയപ്പെടുന്നത്. 2018-ല്‍ ജാമ്യത്തിലിറങ്ങിയ ഖാജ ബെംഗളൂരുവിലെത്തി മെഹബൂബ്പാഷയെ കണ്ടുമുട്ടുകയും ഇരുവരും ചേര്‍ന്ന് തീവ്രവാദ ഗ്രൂപ്പിന് രൂപം നല്‍കുകയുമായിരുന്നു. നിരവധി പേരെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തു. ബെംഗളൂരുവില്‍ ഇരുവരെയും കൂടാതെ 15 പേരാണ് ഉണ്ടായിരുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മറപിടിക്കാനായി ബെന്നാര്‍ഘട്ടയില്‍ ഒരു ട്രസ്റ്റിന് രൂപം നല്‍കി. സുദ്ധഗുണ്ടപാളയിലുള്ള പാഷയുടെ വീട്ടിലായിരുന്നു ഇവര്‍ യോഗം ചേര്‍ന്നിരുന്നത്. വിവേക്‌നഗറിലും ഇവര്‍ക്ക് സുരക്ഷിത കേന്ദ്രമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. 

ഇ-മെയില്‍, വെബ് മെസേജ് എന്നിവയിലൂടെ കോഡ് ഭാഷയിലായിരുന്നു സംഘാംഗങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരുന്നത്. സംഘത്തിലുണ്ടായിരുന്ന 15 പേരില്‍ മൂന്നു പേരെ ചാവേര്‍ ആക്രമണ പരിശീലനം നല്‍കി സിറിയയിലേക്ക് അയക്കാനും ഖാജ പദ്ധതി തയാറാക്കിയിരുന്നു. ഇതോടൊപ്പം രാജ്യത്ത് നിരോധിച്ച സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഇന്‍ ഇന്ത്യ(സിമി)യോട് ബന്ധമുള്ളവരുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇവരിലൂടെ നിരവധി പേരെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യാനായിരുന്നു പദ്ധതി. വിദേശത്തുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ഖാജയ്‌ക്കും പാഷയ്‌ക്കും ബന്ധമുള്ളതായി പോലീസ് പറഞ്ഞു. ബെംഗളൂരുവില്‍ കേന്ദ്ര ആസ്ഥാനം രൂപീകരിക്കാനും ആയുധങ്ങള്‍ വാങ്ങാനുമുള്ള സാമ്പത്തിക സഹായത്തിന് ഇവര്‍ വിദേശ തീവ്രവാദ സംഘങ്ങളുമായി ബന്ധപ്പെട്ടു വരുന്നതിനിടയിലാണ് പിടിയിലായത്. ഒളിവില്‍ പോയ മെഹ്ബൂബ പാഷയ്‌ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

പുതിയ വാര്‍ത്തകള്‍

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.