കൊച്ചി: മരടില്‍ പൊളിച്ചുനീക്കേണ്ടണ്ടിവന്ന ഫ്ളാറ്റുകള്‍ക്ക് തീരപരിപാലന നിയമം ലംഘിച്ച് നിര്‍മാണ അനുമതി നല്‍കിയവരെ കണ്ടെണ്ടത്തുന്നതിനുള്ള അന്വേഷണം സുപ്രീകോടതിയുടെ നിയന്ത്രണത്തിലായേക്കും. ആദ്യം പൊടി അടങ്ങട്ടെ എന്നിട്ട് മറ്റ് നടപടികളെന്ന ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വാക്കുകള്‍ അതിലേക്കാണ് വിരല്ചൂണ്ടണ്ടുന്നത്. സുപ്രീംകോടതിയില്‍ മരട് കേസ് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ഈ പരാമര്‍ശങ്ങള്‍.
നിയമം ലംഘിച്ച് കെട്ടിടങ്ങള്‍ പണിയാന്‍ അനുമതി നല്‍കിയവര്‍ക്കെതിരെ നടപടിയുണ്ടണ്ടാകുമെന്ന് കോടതി മുന്‍ ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുണ്ടണ്ട്. ഫ്ളാറ്റ് നിര്‍മാണത്തിലെ അഴിമതിയും സാമ്പത്തിക ഇടപാടും രാഷ്ട്രീയ സ്വാധീനവും സമഗ്രമായി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തയാറാകുമോയെന്ന് കണ്ടണ്ടറിയണം. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെപ്പറ്റി സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. സംഭവത്തില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുന്നു.
പൊളിച്ചുമാറ്റിയ ഫ്ളാറ്റുകള്‍ എന്നാണ് നിര്‍മിച്ചതെന്നോ ആരാണ് അനുമതി നല്കിയതെന്നോ അറിയില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്. ഫ്ളാറ്റ് നിര്‍മാണത്തിന് അനുമതി നല്കുമ്പോള് മരട് പഞ്ചായത്ത് ഭരിച്ചത് ആരാണെന്ന ചോദ്യത്തിനും സര്‍ക്കാരിനുത്തരമില്ല. സിപിഎം നേതാവ് കെ.എ. ദേവസി മരട് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ഈ നാല് ഫഌറ്റുകളും നിയമം ലംഘിച്ച് നിര്‍മിച്ചത്. ദേവസി മാത്രമല്ല അന്നത്തെ സിപിഎം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും ഫഌറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയതില്‍ പങ്കുണ്ടണ്ട്. റവന്യു ഉദ്യോഗസ്ഥരും ഇതില്‍ പങ്കാളികളാണ്. മരടിലെ ഫ്ളാറ്റുകള്‍ മണ്ണോടു ചേര്‍ന്നെങ്കിലും അലയൊലികള്‍ ഉടനെ കെട്ടടങ്ങില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: