Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നന്ദു മഹാദേവന്‍ ഇവിടെയുണ്ട്; അതിജീവനത്തിന്റെ പുഞ്ചിരിയുമായി

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Jan 15, 2020, 08:56 am IST
in Kerala

കോഴിക്കോട്: നന്ദുവിന് ഇന്ന് മൂന്നാമത്തെ കീമോ. എന്നാല്‍, അര്‍ബുദം ചെറുക്കാനുള്ള അതിജീവന യാത്രയില്‍ കീമോതെറാപ്പിയും വേദനയും പാര്‍ശ്വഫലങ്ങളും ഒന്നും ബാധിക്കുന്നില്ലെന്ന് നന്ദു മഹാദേവന്റെ പുഞ്ചിരി പറയുന്നു. ഒരു മനുഷ്യായുസ്സ് സഹിക്കാവുന്നതിലപ്പുറം വേദന സഹിച്ച യുവാവ് ഇപ്പോള്‍ കോഴിക്കോട് ചൂലൂരിലെ എംവിആര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സയിലാണ്.

തിരുവനന്തപുരത്ത് നിന്നെത്തിയ സുഹൃത്ത് താജുദ്ദീനുമായി കളിതമാശകളോടെ നിറഞ്ഞുനില്‍ക്കുകയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ക്യാന്‍സര്‍ രോഗികള്‍ക്ക് അതിജീവനത്തിന്റെ പാത പരിചയപ്പെടുത്തിയ നന്ദു. ക്യാന്‍സര്‍ ബാധിച്ച് രണ്ടര വര്‍ഷം മുമ്പ് ഒരു കാല്‍ നഷ്ടപ്പെട്ടിട്ടും ഇച്ഛാശക്തിയോടെ ജീവിതം മുന്നോട്ടു നയിക്കുന്ന നന്ദു മഹാദേവന്റെ വാക്കുകളില്‍ ഊര്‍ജ പ്രവാഹം. ശ്വാസകോശത്തിലേക്ക് പടര്‍ന്ന ട്യൂമര്‍ ചികിത്സയ്‌ക്കാണ് ആശുപത്രിയില്‍ കഴിയുന്നത്. ദൂരയാത്ര പാടില്ലാത്തതിനാല്‍ ആശുപത്രിക്ക് രണ്ട് കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് കട്ടാങ്ങലില്‍ അച്ഛനും അമ്മയ്‌ക്കുമൊപ്പം വാടക വീട്ടിലാണ് താമസം. 

ട്യൂമറിന്റെ ഒരു ഭാഗം തിരുവനന്തപുരം ശ്രീചിത്രയില്‍ ഡോ. ശിവനേഷിന്റെ നേതൃത്വത്തില്‍ നീക്കി. എന്നാല്‍, ഒരു ഭാഗം നീക്കാന്‍ സാധിക്കാത്ത നിലയിലാണ്. കൂടുതല്‍ ചികിത്സയ്‌ക്കായി മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കൊണ്ടുപോകാനാണ് നിര്‍ദേശിച്ചത്. എന്നാല്‍, അതേ ചികിത്സ ലഭിക്കുമെന്നതിനാല്‍ എംവിആര്‍ ആശുപത്രിയില്‍ എത്തി. ഇവിടെ വന്നശേഷം രണ്ട് കീമോ കഴിഞ്ഞു. സാധാരണ കീമോ കഴിഞ്ഞാല്‍ 21 ദിവസം കഴിഞ്ഞേ അടുത്ത കീമോ ചെയ്യാന്‍ സാധിക്കൂ. മനശ്ശക്തിയാല്‍ വളരെ പെട്ടെന്ന് ശരീരം സാധാരണ നിലയിലേക്ക് വരുന്നതിനാല്‍ ഇപ്പോള്‍ 15 ദിവസം കഴിയുമ്പോള്‍ കീമോ നടത്താനാണ് തീരുമാനം. സ്‌കാന്‍ ചെയ്ത് ട്യൂമറിന്റെ വലിപ്പം മനസ്സിലാക്കി ഓപ്പറേഷനിലൂടെ കളയാന്‍ സാധിക്കുമോയെന്നാണ് ഡോ. നാരായണന്‍കുട്ടി വാര്യര്‍, ഡോ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിക്കുന്നത്. 

ഒരു കീമോ ചെയ്യാന്‍ 90,000 രൂപ വരെ ചെലവ് വേണ്ടി വരും. സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം സഹായിക്കാറുണ്ട്. ഓപ്പറേഷന് പണം നല്‍കിയത് ഫിറോസ് കുന്നുംപറമ്പില്‍ ഫൗണ്ടേഷനാണ്. ഏറ്റവും കൂടുതല്‍ ആത്മവിശ്വാസം വേണ്ടത് രോഗികള്‍ക്കാണെന്ന് നന്ദു പറയുന്നു. എന്നാലേ ചികിത്സ ഫലിച്ച് ജീവിതത്തിലേക്ക് മടങ്ങി വരാനാകൂ. തന്റേത് ഒന്നുമല്ല. ഒരു കാല്‍ പോയെന്നല്ലെയുള്ളൂ. ഇപ്പോള്‍ വലതുവശത്ത് ഹൃദയത്തിലേക്ക് പോകുന്ന വാല്‍വിലാണ് ട്യൂമര്‍. എപ്പോഴും എനിക്ക് കൈത്താങ്ങായി ഭഗവാന്‍ എത്താറുണ്ട്. കോഴിക്കോട്ടേക്ക് കൊണ്ടുവരുമ്പോള്‍ വലതുവശത്തും മുഖത്തും നീരു വന്നു. വൈകിയെങ്കില്‍ സ്ട്രോക്ക് വരാനുള്ള സാധ്യതയുണ്ടായിരുന്നു. അപ്പോഴും ഭഗവാന്‍ തുണയായെത്തി. 

ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള തങ്ങളുടെ ഗ്രൂപ്പില്‍ ഇപ്പോള്‍ പതിനോരായിരം പേരുണ്ട്. രോഗം ബാധിച്ച് കാല്‍ നഷ്ടമായവരും അല്ലാത്തവരുമായ 150 പേരുടെ മറ്റൊരു വാട്‌സ്ആപ്പ് ഗ്രൂപ്പുമുണ്ട്. ഒമാനില്‍ ഉള്‍പ്പെടെ നൂറിലേറെ പൊതുപരിപാടികളില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തിട്ടുണ്ട്. നിരവധി മോട്ടിവേഷന്‍ ക്ലാസ്സുകളുമെടുത്തു. നന്ദുവിന് താങ്ങുംതണലുമായി അച്ഛന്‍ ഹരിയും അമ്മ ലേഖയും അനുജന്‍ അനന്തുവും അനുജത്തി സായികൃഷ്ണയും. തിരുവനന്തപുരം ഭരതന്നൂരിലെ സായികൃഷ്ണയില്‍ സന്തോഷത്തിന്റെ പഴയ നാളുകള്‍ തിരിച്ചുവരുമെന്ന ഉറച്ച വിശ്വാസമാണ് അവര്‍ക്കുള്ളത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.