Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിവേകാനന്ദന്റെ കാഴ്ചപ്പാടുകളിലെ സമഗ്രതയും പൂര്‍ണതയും

വിവേകാനന്ദദര്‍ശനത്തിലെ സമഗ്രതയും ആഴവും ഗാന്ധിജിയെപ്പോലെയും ടാഗോറിനെപ്പോലെയും റോമാങ്ങ് റോളയെപ്പോലെയുമുള്ളവര്‍ തിരിച്ചറിഞ്ഞ രീതികൂടി നാം അവലംബിച്ചെടുക്കേണ്ടതാണ്.

സ്വാമി നന്ദാത്മജാനന്ദ by സ്വാമി നന്ദാത്മജാനന്ദ
Jan 15, 2020, 04:16 am IST
in Samskriti

വിവേകാനന്ദനിലൂടെ പുറത്തേക്കുവന്നത്, വിശ്വചേതനയുടെ സ്വരമായതിനാലാണ് ആ ശിക്ഷണങ്ങള്‍ക്ക് അത്രയും ആധികാരികതയും സ്വീകാര്യതയും കല്പിക്കപ്പെടുന്നത്. ജീവിതം വ്യവഹാരികതലത്തില്‍ നാനാതരം വൈവിധ്യങ്ങളോടുകൂടി ബഹുവിധമായി പടര്‍ന്നുപന്തലിച്ചിരിക്കുന്നതിനാല്‍, ആത്യന്തികമായ നടുനിലയെ സ്വീകരിച്ചുകൊണ്ടുള്ള അവിടുത്തെ സമഗ്രമായ ജീവിതകാഴ്ചപ്പാടുകളെ വൈരുദ്ധ്യങ്ങളായും മറ്റും (ആ തലത്തെ മനസ്സിലാക്കാത്തവര്‍) തെറ്റിദ്ധരിച്ചുപോയേക്കാനിടയുണ്ട്. ജീവിതത്തിലെ പ്രക്ഷുബ്ധതയിലും, കര്‍മ്മകുശലതയിലും, ശീതളിമയും ശാന്തമായ സ്വച്ഛതയും ദര്‍ശിക്കാനാവുന്ന ഒരുവന് മേല്‍പ്പറഞ്ഞ വൈരുദ്ധ്യങ്ങളെ സമീകരിച്ചെടുക്കാനാവും. സമന്വയത്തിന്റെ രീതിയില്‍ കോര്‍ത്തുവെക്കുന്ന യോഗത്തിന്റെ പിരിവുകളും, ദ്വൈതാദ്വൈതസമസ്യകളേയും, വിവിധമതമാര്‍ഗ്ഗങ്ങളെയും ഒരേ രാഗത്തില്‍ പൂരണം ചെയ്യുന്ന രഹസ്യവും വിവേകാനന്ദന്‍ പങ്കുവെക്കുമ്പോള്‍ അതിന്റെ വേരു തിരയേണ്ടത് തന്റെ ശരീരമനസ്സുകളെ അരനൂറ്റാണ്ടിനടുത്ത് പരീക്ഷണശാലയാക്കിക്കൊണ്ട് ശ്രീരാമകൃഷ്ണദേവന്‍ അനുഭവപ്പെടുത്തിയ സനാതനസത്യങ്ങളിലത്രെ. വിവേകാനന്ദദര്‍ശനത്തിലെ സമഗ്രതയും ആഴവും ഗാന്ധിജിയെപ്പോലെയും ടാഗോറിനെപ്പോലെയും റോമാങ്ങ് റോളയെപ്പോലെയുമുള്ളവര്‍ തിരിച്ചറിഞ്ഞ രീതികൂടി നാം അവലംബിച്ചെടുക്കേണ്ടതാണ്. വിവേകാനന്ദദര്‍ശനങ്ങളില്‍ നിഷേധകമായിട്ടൊന്നുമില്ലെന്നാണ് ടാഗോറിന്റെ നിരീക്ഷണമെങ്കില്‍ അതിലെ തുളച്ചുകയറുന്ന പ്രചോദകശക്തിയെക്കുറിച്ചും, പരിവര്‍ത്തനസ്വഭാവത്തെയുംപറ്റിയാണ് ഗാന്ധിജിയും റൊമാങ്ങ് റോളയും ആരാധനാഭാവത്താടെ വാചാലമാകുന്നത്. വിവേകാനന്ദദര്‍ശനങ്ങളെ പിന്തുടര്‍ന്ന് ജീവിതവികാസം നേടിയ അനേകമാളുകളാണ് ഇവരുടെ വാക്കുകള്‍ക്ക് സാക്ഷ്യം പറയുന്നു.

തികച്ചും നിത്യനൂതനമായ ശൈലികളെയാണ് വിവേകാനന്ദന്‍ തന്റെ ദര്‍ശനാവിഷ്‌കാരങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയതും. അതിനായി സയന്‍സിന്റേയും, അത്യാധുനിക ചിന്തകളുടേയും ഭാഷയില്‍ സംസാരിക്കുന്ന വിവേകാനന്ദന്‍ ഭാരതത്തിന്റെ അമൂല്യമായ പാരമ്പര്യത്തെ, അവതരിപ്പിക്കുന്ന രീതി തന്നെ നോക്കുക,  ‘അനുസരിക്കാന്‍ കഴിയുന്നുവനു മാത്രമേ ആജ്ഞാപിക്കാന്‍ കഴിയൂ’ എന്നുള്ള വിവേകാനന്ദവചനങ്ങളില്‍ നിറച്ചുവെക്കുന്നത് ഗുരുശിഷ്യപാരസ്പര്യത്തില്‍ ഒരുവനിലുണ്ടാകേണ്ട പരിവര്‍ത്തന രഹസ്യത്തെത്ത ന്നെയാണ്. ഭാരതീയ ഗുരുശിഷ്യപാരമ്പര്യം ഉദ്‌ഘോഷിക്കുന്നതും ഉള്ളിലുള്ള സാധ്യതകളെ ആവിഷ്‌ക്കരിക്കുമ്പോഴുണ്ടാകുന്ന ഈ ‘ആന്തരികപരിവര്‍ത്തന’മാണല്ലോ. ഇതിനോട് നമുക്കുപമിക്കാനാവുന്നത് ഒരു ദീപത്തില്‍നിന്നും തെളിയിക്കപ്പെടുന്ന അനേകം ദീപങ്ങളെയാകുന്നു.  അവസാനഭാഗം നാളെ: ‘ഭാരതവും ലോകവും’

9526132929

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.