റിപ്പബ്ലിക്ക് ദിന വില്‍പ്പനയുമായി ഇന്റര്‍നെറ്റ് വിപണിയിലെ വമ്പന്മാരായ ഫ്ളിപ്പ്കാര്‍ട്ട്. ജനുവരി 19നു തുടങ്ങുന്ന സെയില്‍ 22ാം തീയതി ബുധാനാഴ്ച്ച വരെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം, ഫ്ളിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്കായി മാത്രം റിപ്പബ്ലിക്ക് ദിന വില്‍പ്പന ജനുവരി 18നു രാത്രി എട്ടുമണിക്ക് തുടങ്ങും.
ഐസിഐസി ബാങ്കും കൊട്ടക്ക് മഹീന്ദ്ര ബാങ്കും വഴി ഉത്പന്നം വാങ്ങുന്നവര്‍ക്ക് 10% അധിക ഡിസ്കൗണ്ടും ഫ്ളിപ്പ്കാര്‍ട്ട് നല്‍കും. നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഈ സെയിലില്‍ ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് പണം അടക്കുന്നവര്‍ക്ക് ഇഎംഐയും ലഭ്യമാണ്.
ജനുവരി 15 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ പ്രീബുക്കിങ് സൗകര്യവും ഫ്ളിപ്പ്കാര്ട്ട്ഒരുക്കിയിട്ടുണ്ട്. അമ്പതുരൂപയടച്ചാണ് പ്രീബുക്കിങ് നടത്തേണ്ടത്. തുടര്‍ന്ന് 19നു സെയില്‍ തുടങ്ങുമ്പോള്‍ പൂര്ണതുകയടച്ച് സാധനങ്ങള്‍ വാങ്ങാവുന്നതാണ്.
ഇലക്ട്രോണിക്സും അനുബന്ധ ഉപകരണങ്ങള്‍ക്കും ഫഌപ്പ്കാര്‍ട്ട് റിപ്പബ്ലിക്ക് ദിന വിലപ്പന 80%വരെ ഓഫറുകള്‍ നല്കുന്നു. ആപ്പിള്‍, സാംസങ് കമ്പനികലുടെ സ്മാര്‍ട്ട് വാച്ചുകള്‍ 50% ഡിസ്കൗണ്ടില്‍ ലഭിക്കുമ്പോള്‍, ജെബിഎല്‍ ബോട്ട് എന്നീ കമ്പനികളുടെ ഹെഡ്സെറ്റ്, സ്പീക്കര്‍ ഉപകരണങ്ങള്‍ക്ക് 70% വരെ ഡിസ്കൗണ്ട് ലഭിക്കും. എല്ലാ സാധനങ്ങള്‍ക്കും വമ്പന്‍ ഒഫറുകളാണ് ഫഌപ്പ്കാര്‍ട്ട് നല്ക്കുന്നത്. ടിവി ഉള്‍പ്പെടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് 75%വരെ ഡിസ്കൗണ്ട് ലഭിക്കുമ്പോള്‍, ഫാഷന്‍ വസ്തുകള്‍ക്ക് 80% വരെ ഡിസ്കൗണ്ട് ലഭിക്കും. മറ്റ് ഗൃഹോപരണങ്ങള്ക്കും 80% ഡിസ്കൗണ്ടിനു അര്‍ഹതയുണ്ടാകുമെന്ന് ഫ്ളിപ്പ്കാര്‍ട്ട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: