ഇടുക്കി: മുത്തൂറ്റ് ശാഖ ജീവനക്കാര്‍ക്കു നേരെ സിഐടിയു ഗുണ്ടകളുടെ ആക്രമണം. തൊടുപുഴ ശാഖ ജിവനക്കാര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. രാവിലെ ഒമ്പത് മണിയോടെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരെ 12 പേരടങ്ങുന്ന സിഐടിയു ഗുണ്ടകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
മുത്തൂറ്റ് കോര്‍പ്പറേറ്റ് ഓഫീസില്‍ കുറച്ച് ദിവസങ്ങളായി സിഐടിയു സമരം നടത്തി വരികയാണ്. മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പ് എംഡി ജോര്‍ജ് അലക്‌സാണ്ടറിനു നേലെ സിഐടിയും കല്ലെറിഞ്ഞതിനു പിന്നാലെയാണ് ജീവനക്കാരേയും ആക്രമിച്ചത്. മാനേജര്‍ ജോയ്, മറ്റൊരു ജീവനക്കാരന്‍ നവീന്‍ ചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവരില്‍ ഒരാളുടെ കണ്ണിനും മുഖത്തും മറ്റേയാളുടെ ശരീരം മുഴുവനും പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ തൊടുപുഴയിലെ ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. പോലീസ് ആശുപത്രിയില്‍ എത്തി മൊഴിയെടുത്തു.
സംസ്ഥാനത്തെ എല്ലാ മുത്തൂറ്റ് ശാഖകള്‍ക്കും റീജണല്‍ ഓഫീസുകള്‍ക്കും പോലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച ശാഖ തുറന്നപ്പോള്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടായില്ല. അതിനാല്‍ ഇന്ന് പോലീസ് സംരക്ഷണം പിന്‍വലിച്ചതോടെ സിഐടിയു സ്ഥലത്തെത്തി ജീവനക്കാരെ ആക്രമിക്കുകയായിരുന്നു.
കമ്പനി നഷ്ടത്തിലായതിനാലാണ് ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നത്. ഇതിനെതിരെ സിഐടിയു സമരം നടത്തിയത് മൂലം കേരളത്തിലെ 43 ശാഖകള്‍ അടച്ചുപൂട്ടിയെന്നും മുത്തൂറ്റ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ എല്ലാ മുത്തൂറ്റ് ബ്രാഞ്ച് മാനേജര്‍മാരും അതാത് ശാഖകളില്‍ ജോലി ചെയ്യാന്‍ സന്നദ്ധത അറിയിക്കുന്ന തൊഴിലാളികളുടെ പേര് വിവരങ്ങള്‍ സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. സ്ഥാപനത്തിനും ജീവനക്കാര്‍ക്കും സുരക്ഷയൊരുക്കേണ്ട ഉത്തരവാദിത്തം പോലീസിനായിരിക്കുമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.
അതേസമയം മുത്തൂറ്റിലെ സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി ഇന്ന് മധ്യസ്ഥ ചര്‍ച്ച നടത്തും. വൈകിട്ട് മൂന്ന് മണിക്ക് ഹൈക്കോടതി അഭിഭാഷകയുടെ നിരീക്ഷണത്തില്‍ ലേബര്‍ ഒഫീസറുടെ മുന്നിലാണ് ചര്‍ച്ച. തൊഴിലാളി നേതാക്കളും മുത്തൂറ്റ് എംഡിയും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. സമരം നടക്കുന്നതിനാല്‍ ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുത്തൂറ്റ് എംഡി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച നടത്തുന്നത്.
















