Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഇറാന്റെ കാസിം സുലൈമാനിയെ വധിക്കാനുള്ള ട്രം‌പിന്റെ ‘ഉദ്ദേശ്യങ്ങള്‍’ ചോദ്യം ചെയ്ത് രാജ കൃഷ്ണമൂര്‍ത്തി

മൊയ്തീന്‍ പുത്തന്‍‌ചിറ by മൊയ്തീന്‍ പുത്തന്‍‌ചിറ
Jan 14, 2020, 09:55 am IST
in Marukara

വാഷിംഗ്ടണ്‍: ഇറാന്‍ സൈനിക കമാന്‍ഡര്‍ കാസിം സുലൈമാനിയെ വധിക്കാൻ ഡ്രോണ്‍ ആക്രമണത്തിന് ഉത്തരവിട്ട പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ‘ഉദ്ദേശ്യ’ ത്തെ ഡമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി ചോദ്യം ചെയ്തു. ട്രം‌പിന്റെ ഈ തീരുമാനം അദ്ദേഹത്തിന്റെ ഇംപീച്ച്മെന്റുമായി ബന്ധപ്പെട്ടിരിക്കാമെന്നും കൃഷ്ണമൂര്‍ത്തി സംശയം പ്രകടിപ്പിച്ചു.

സെനറ്റില്‍ ഇംപീച്ച്മെന്‍റ് വിചാരണ തീര്‍പ്പാക്കുന്നതിന് മുമ്പായി ചില റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ പിന്തുണ ശേഖരിച്ചതില്‍ തനിക്ക് ആശങ്കയുണ്ടെന്ന് ട്രം‌പ് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസും വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ടു ചെയ്തിരുന്നു.  ഇം‌പീച്ച്മെന്റില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഒരു തന്ത്രമായിരിക്കാം കാസിം സുലൈമാനിയുടെ വധത്തിലേക്ക് ട്രം‌പിനെ നയിച്ചത്. തിങ്കളാഴ്ച സിഎന്‍എന്നുമായുള്ള അഭിമുഖത്തിനിടെ, ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിയില്‍ അംഗമായ ഇല്ലിനോയിസില്‍ നിന്നുള്ള ഡെമോക്രാറ്റായ കൃഷ്ണമൂര്‍ത്തി പറഞ്ഞു.  

“അതാണ് ആക്രമണത്തിന്റെ പ്രചോദനമെങ്കില്‍, അതൊരു പ്രശ്നമാണ്,” കൃഷ്ണമൂര്‍ത്തി പറഞ്ഞു. ട്രം‌പിന്റെ നിരവധി ട്വീറ്റുകളില്‍ ഇംപീച്ച്മെന്റ് പ്രശ്നവും സോളിമാനിക്കെതിരായ ആക്രമണവും അദ്ദേഹം കൂട്ടിക്കുഴയ്‌ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതിന്റെ പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ എന്താണെന്ന ചോദ്യങ്ങളും സംശയങ്ങളും ഉയര്‍ത്തുന്നുണ്ട്.  “നമ്മള്‍ക്ക് ഇറാനുമായി യുദ്ധത്തിന് പോകാന്‍ കഴിയില്ല,” കൃഷ്ണമൂര്‍ത്തി ഉറപ്പിച്ചു പറഞ്ഞു. “അത്തരം ആക്രമണാത്മക ശത്രുത അല്ലെങ്കില്‍ ‘ഇറാനിയന്‍’ ഭരണകൂടത്തിനെതിരെ ഒരു സൈനിക നടപടി തുടങ്ങിയാല്‍, അതിനര്‍ത്ഥം നാം  യുദ്ധത്തിനോട് അടുക്കുന്നു എന്നാണ്,” കൃഷ്ണമൂര്‍ത്തി ചൂണ്ടിക്കാട്ടി.

ജനപ്രതിനിധി സഭയില്‍ ഡിസംബറില്‍ ഇംപീച്ച്മെന്റിനെത്തുടര്‍ന്ന് വിചാരണ തീര്‍പ്പാക്കാത്തതിനാല്‍ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പ്രതിനിധികളുടെ പിന്തുണ സംരക്ഷിക്കണമെന്ന് ട്രംപ് സഹകാരികളോട് പറഞ്ഞതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അര്‍ക്കന്‍സാസിലെ ജിഒപി സെനറ്റര്‍ ടോം കോട്ടനെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ പൗരന്മാരെ മരണത്തിലേക്ക് നയിക്കുന്ന ‘ആസന്നമായ’ ആക്രമണങ്ങള്‍ സുലൈമാനിയായിരുന്നു ആസൂത്രണം ചെയ്തിരുന്നതെന്ന് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും പരസ്യമായി പ്രഖ്യാപിച്ചിരുന്നു.  മിഡില്‍ ഈസ്റ്റിലെ നാല് യുഎസ് എംബസികള്‍ ലക്ഷ്യമിടുന്നുവെന്ന് വിശ്വസിക്കുന്നതായി ട്രംപ് ഫോക്സ് ന്യൂസ് ഹോസ്റ്റ് ലോറ ഇന്‍ഗ്രാഹാമിനോട് പറഞ്ഞു. എംബസികള്‍ക്കെതിരായ ആക്രമണത്തെക്കുറിച്ച് പ്രത്യേക രഹസ്യാന്വേഷണ വിഭാഗം പരാമര്‍ശിച്ചിട്ടില്ലെന്ന് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്‌പര്‍ ഞായറാഴ്ച പറഞ്ഞു.

കാസിം സുലൈമാനിയയെ കൊലപ്പെടുത്തിയതിനെതിരെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. സുലൈമാനിയയുടെ ഭീഷണി ‘ആസന്നമാണ്’ എന്ന് അദ്ദേഹം നിരന്തരം  അവകാശപ്പെട്ടിരുന്നെങ്കിലും, ‘എവിടെ’ അല്ലെങ്കില്‍ ‘എപ്പോള്‍’ ആക്രമണം നടക്കുമെന്ന് തനിക്ക് അറിയില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ‘ആസന്നം’ എന്നതിന്റെ നിര്‍വചനവുമായി പോം‌പിയോയുടെ വിശദീകരണം പൊരുത്തപ്പെടുന്നില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

അങ്ങനെ ഒരു ഭീഷണി ‘ആസന്ന’മായിരുന്നുവെങ്കില്‍, ട്രം‌പ് ഭരണകൂടം അവകാശപ്പെടുന്നതുപോലെ, പ്രതിരോധ നടപടിയായി ട്രംപിന് തന്റെ തീരുമാനത്തെ ന്യായീകരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, ഡെമോക്രാറ്റിക് നിയമ നിര്‍മ്മാതാക്കളും ചില റിപ്പബ്ലിക്കന്‍മാരും ട്രംപിന്റെ വാദത്തെക്കുറിച്ച് കാര്യമായ സംശയം ഉന്നയിച്ചിട്ടുണ്ട്, പ്രത്യേകിച്ചും കഴിഞ്ഞയാഴ്ച കോണ്‍ഗ്രസുമായുള്ള ഒരു ചര്‍ച്ചയ്‌ക്ക് ശേഷം.

“ആ ആക്രമണത്തിന്റെ സ്വഭാവം എന്തായിരുന്നു? എപ്പോള്‍, എവിടെയാണ് ഇത് സംഭവിക്കുക? ആരാണ് ഇത് നടപ്പിലാക്കുക? മുതലായ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അവര്‍ വിസമ്മതിച്ചു,” യൂട്ടയിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍ക്ക് ലീ ബ്രീഫിംഗിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കാസിം സുലൈമാനി കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ, മുന്‍ പ്രസിഡന്റ് ബരാക് ഒബാമ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിനായി ‘ഇറാനുമായി യുദ്ധം ആരംഭിക്കുമെന്ന്’ 2011, 2012 വര്‍ഷങ്ങളില്‍ ട്രം‌പ്  വാദിച്ചിരുന്നുവെന്ന് പല ട്രംപ് വിമര്‍ശകരും ശ്രദ്ധിക്കാന്‍ തുടങ്ങി. വാസ്തവത്തില്‍, ഒബാമ ഒരു യുദ്ധം ആരംഭിച്ചില്ല, മറിച്ച്, യൂറോപ്യന്‍ യൂണിയന്‍, യുണെറ്റഡ് കിംഗ്ഡം, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം 2015 ലെ സംയുക്ത സമഗ്ര പദ്ധതിയില്‍ (ജെസിപിഒഎ) ഒപ്പുവെയ്‌ക്കുകയായിരുന്നു.

ഇറാന്‍ ആണവകരാര്‍ എന്നറിയപ്പെടുന്ന ജെസിപിഒഎ ആണവ പദ്ധതി തടയുന്നതിന് പകരമായി ഇറാന്‍ ഉപരോധവും അന്താരാഷ്‌ട്ര നിക്ഷേപവും വാഗ്ദാനം ചെയ്തു. ആണവായുധം സ്വന്തമാക്കാനുള്ള ഇറാന്റെ കഴിവ് കരാര്‍ ഫലപ്രദമായി കുറച്ചതായും മിഡില്‍ ഈസ്റ്റിലുടനീളമുള്ള ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രോക്സി ഗ്രൂപ്പുകളുടെ ആക്രമണത്തില്‍ കുറവു വന്നതുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍, ഒബാമയുടെ കടുത്ത വിമര്‍ശകനായ ട്രംപ് 2018 മെയ് മാസത്തില്‍ ഇറാനെതിരായ ഉപരോധം വീണ്ടും ഏര്‍പ്പെടുത്തി കരാറില്‍ നിന്ന് പിന്മാറി. അതിനുശേഷം ടെഹ്റാനും വാഷിംഗ്ടണും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.