കൊച്ചി: ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെ, നിസ്കരിക്കുമ്പോള്‍ എസ്ഡിപിഐക്കാര് പള്ളിക്കുള്ളില്‍ ആക്രമിച്ച സംഭവത്തില്‍ ഇസ്ലാമിക വിശ്വാസികളിലും അമ്പരപ്പ്. പവിത്രമായ മതാനുഷ്ഠാനത്തിനിടെ പള്ളിയില്‍ ആക്രമിച്ച സംഭവം അനിസ്ലാമികമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ബിജെപി നേതാവ് നിസ്കരിക്കാനെത്തിയ വാര്‍ത്തയും അവര്‍ ചര്‍ച്ചാ വിഷയമാക്കി.
യുദ്ധം നടക്കുന്ന രാജ്യങ്ങളിലും ഭീകര സംഘടനയായ ഇസ്ലാമിക സ്റ്റേറ്റ് ആക്രമണം നടക്കുന്നിടങ്ങളിലുമാണ് നിസ്കാര വേളകളില്‍ പള്ളി ആക്രമിക്കാറുള്ളത്. വിരുദ്ധ വിശ്വാസം പിന്തുടരുന്ന ഇസ്ലാമിക വിഭാഗത്തെ, ചാവേറുകളായി നിസ്കാരത്തിനിടെ കൂട്ടമായി വകവരുത്തുന്ന സംഭവങ്ങള്‍ അവിടങ്ങളില്‍ പതിവാണ്. എന്നാല്‍, കേരളത്തില്‍ നിസ്കാരത്തിനെത്തിയ വിശ്വാസിയെ ആക്രമിച്ച സംഭവം മുമ്പുണ്ടായിട്ടില്ല.
ഇടുക്കി തൂക്കുപാലം ജുമാ മസ്ജിദില്‍ മഗ്രിബ് നമസ്കാരത്തിനെത്തിയപ്പോഴായിരുന്നു സംഭവം. നസീര്‍ പള്ളിയില്‍ കയറുന്നതിനെ ചിലര്‍ തടഞ്ഞെങ്കിലും പള്ളിക്കമ്മിറ്റി അനുവദിച്ചു. തുടര്‍ന്ന് നിസ്കരിക്കുമ്പോഴായിരുന്നു എസ്ഡിപി
ഐക്കാരുടെ ആക്രമണം. പള്ളിക്കുള്ളില്‍ വിശ്വാസിയെ നിസ്കാരവേളയില്‍ ആക്രമിച്ചതിനെ ന്യായീകരിക്കാന്‍ ആരും തയാറല്ല, എന്നാല്‍ പരസ്യമായി അപലപിക്കാനും ആരും മുതിരുന്നില്ലെന്നതാണ് വിശ്വാസികളെത്തന്നെ അസ്വസ്ഥരാക്കുന്നത്. പരസ്യമായി പ്രതികരിക്കാന്‍ അവര്‍ക്ക് ഭയമാണ്.
അതിനിടെ, പലരും പ്രചരിപ്പിക്കുന്നതുപോലെ ‘ബിജെപി എന്ന ഹിന്ദു പാര്‍ട്ടിയില്‍’ പ്രവര്‍ത്തിക്കുമ്പോഴും ഇസ്ലാമിക മതാചാരങ്ങള്‍ അനുഷ്ഠിക്കാന്‍ കഴിയുന്നുവെന്നത് അത്ഭുതത്തോടെയാണ് പലരും ചര്‍ച്ച ചെയ്യുന്നത്. മതാനുഷ്ഠാനവും വിശ്വാസവും നിലനിര്‍ത്താനും പിന്തുടരാനും കഴിയുമെങ്കില്‍ എന്തിന് ബിജെപിയെ എതിര്‍ക്കണമെന്ന ചോദ്യവും അവര്‍ ഉയര്‍ത്തുന്നു.
ബിജെപിയിലും ജനസംഘത്തിലും ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ വിശ്വാസം സംരക്ഷിച്ച് പ്രവര്‍ത്തിക്കുന്നതും ചര്‍ച്ചാ വിഷയമായി. കാഞ്ഞിരപ്പള്ളി സ്വദേശി കെ.യു. ജോണ്‍ ആദ്യം ജനസംഘം പ്രവര്‍ത്തകരായവരില്‍ പ്രമുഖനായിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ നിര്‍വാഹക സമിതിയംഗവും ആയിരുന്നു അന്തരിച്ച വി.എ. റഹ്മാന്, പാര്‍ട്ടിയുടെ വനിതാ നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു ഡോ. റെയ്ച്ചല്‍ മത്തായി. പ്രൊഫ. ഒ.എം. മാത്യു ഇപ്പോഴും സംഘടനയ്ക്കൊപ്പമുണ്ട്. ബിജെപി രൂപംകൊണ്ട 1980 മുതല്‍ പാര്‍ട്ടിയിലുള്ള ജോര്‍ജ് കുര്യന് യുവമോര്‍ച്ച, ന്യൂനപക്ഷ മോര്‍ച്ച, ബിജെപി സംസ്ഥാന-ദേശീയ ഭാരവാഹിയായി, ഇപ്പോള്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന് അംഗമാണ്.
ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു സേവ്യര്‍ പോള്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍ അഞ്ചുനേരം നിസ്കരിക്കുന്ന വിശ്വാസിയാണ്. ഇവര്‍ക്കാര്‍ക്കും ബിജെപിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മതസ്വാതന്ത്ര്യമോ ആചാരമോ അനുഷ്ഠാനമോ തടസ്സപ്പെടുന്നില്ല. പാര്‍ട്ടിയുടെ ശക്തനായ അനുയായിയും അംഗവുമായ അലി അക്ബറിനും അബ്ദുള്ളക്കുട്ടിക്കും അവരവരുടെ മതവിശ്വാസങ്ങള്‍ തുടരാനാവുന്നുവെന്ന വാസ്തവം ചര്‍ച്ചയാകുകയാണ് എ.കെ. നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തിലൂടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: