ഇന്‍ഡോര്‍ : ആസാദി മുദ്രാവാക്യം സമയവും വിദ്യാഭ്യാസവും നഷ്ടപ്പെടുത്തുകയാണ്. രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടമാകുന്നതിനു ഇത് കാരണമാകുന്നുവെന്ന് യോഗാ ഗുരു ബാബാ രാംദേവ്. മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ച് അക്രമസംഭവങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പ്രതിച്ഛായ തന്നെ ഇല്ലാതാക്കുന്നതാണ് ഇത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസവും ഇത് നഷ്ടപ്പെടുത്തിയേക്കാം. ഇത്തരത്തില്‍ അരാജകത്വം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ബാബാ രാംദേവ് കൂട്ടിച്ചേര്‍ത്തു.
















