തിരുവനന്തപുരം: കേരളത്തിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗങ്ങളുടെ പ്രവര്‍ത്തനം നിശ്ചലമാക്കിയത് തീവ്രവാദികള്‍ക്ക് വേണ്ടി എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന്. ഇരു മുന്നണികളിലും ഉള്ള തീവ്രവാദ സംഘടനകള്‍ക്ക് വേണ്ടി പോലീസിനെ തകര്‍ക്കുകയായിരുന്നു.
മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധം പോലീസിനെ രാഷ്ട്രീയവത്കരിക്കുന്നതാണ് ആഭ്യന്തര സുരക്ഷ പ്രതിസന്ധിയിലാക്കിയതെന്ന് കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥന് ചൂണ്ടിക്കാട്ടുന്നു. ഇതിനായി പലപ്പോഴും ഇടത്-വലത് മുന്നണികള്‍ ഒറ്റക്കെട്ടായി. പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ മോചിപ്പിക്കാന്‍ ഇടതും വലതും ഒരുമിച്ച് നിയമ സഭാ പ്രമേയം പാസാക്കി. മാത്രമല്ല ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് അന്നത്തെ കര്‍ണാടക ആഭ്യന്തര മന്ത്രിയും മലയാളിയുമായ കെ.ജെ. ജോര്‍ജിനെ പോയിക്കണ്ട് അഭ്യര്‍ത്ഥിച്ചതും ഉദാഹാരണമായി ഉദ്യോഗസ്ഥന് ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പോലീസിലും ആശയക്കുഴപ്പമുണ്ടാക്കി. ആഭ്യന്തര സുരക്ഷാ വിഭാഗത്തിലേക്കുള്ള ഡെപ്യൂട്ടേഷനും ട്രാന്സ്ഫറുംപോലും അസോസിയേഷനുകളാണ് നിയന്ത്രിക്കുന്നത്.
ഇതും പലപ്പോഴും തീവ്രവാദ സ്വഭാവമുള്ള അതീവ ഗൗരവ വിഷയങ്ങളെ സാരമായി ബാധിക്കും. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളില്‍ ആഭ്യന്തര സുരക്ഷ സബന്ധിച്ച വിഷയങ്ങളില്‍ ഭരണ- പ്രതിപക്ഷം പോലീസിനൊപ്പം നില്ക്കും. അതുകൊണ്ടാണ് മദനിയെ മോചിപ്പിക്കാന്‍ കര്‍ണാടക ആഭ്യന്തര വകുപ്പ് തയാറാകാതിരുന്നതും. കോഴിക്കോട് മാവോയിസ്റ്റ് കേസില്‍ യുഎപിഎ ചുമത്തിയപ്പോഴും മാവോയിസ്റ്റ് വേട്ട നടത്തിയപ്പോഴും പോലീസിനെതിര ഭരണ-പ്രതിപക്ഷം ഒരുമിച്ചു. ഇതിനേക്കാള്‍ ഭീകരമാണ് രഹസ്യസ്വഭാവമുള്ള വിഷയങ്ങളില്‍ പോലുമുള്ള അന്വേഷണം തടസ്സപ്പെടുത്തുന്നതെന്നും ഉദ്യോഗസ്ഥന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: