മുംബൈ: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന എ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മലയാളി താരം സഞ്ജു സാംസണ് ടീമില്‍ തുടരാനാവുമെന്ന പ്രതീക്ഷയിലാണ്. ഇതോടൊപ്പം ഇന്ത്യ എ ടീമിന്റെ പരമ്പരയ്ക്കായി സഞ്ജു സാംസണ് ന്യൂസിലന്‍ഡിലുള്ളത് പ്രതീക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈമാസം 24ന് തുടങ്ങുന്ന പര്യടനത്തില്‍ അഞ്ച് ടി20യും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുകളുമാണുള്ളത്.
എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള കാലാവധി കഴിഞ്ഞ സെലക്ഷന് കമ്മിറ്റിയാണ് മുംബൈയില്‍ ടീമിനെ പ്രഖ്യാപിക്കുക. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി കൂടുതല്‍ താരങ്ങളെ പരീക്ഷിക്കുന്നതിന് സെലക്ടര്‍മാര്‍ മുന്‍തൂക്കം നല്‍കിയേക്കും. ആറാഴ്ച നീണ്ടുനില്‍ക്കുന്ന പരമ്പര ആയതിനാല്‍ പതിനഞ്ചിന് പകരം പതിനാറോ പതിനേഴോ കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ഫെബ്രുവരി 21ന് ആരംഭിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കുള്ള പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍മാരായി സീനിയര്‍ താരം വൃദ്ധിമാന്‍ സാഹയെയും യുവതാരം ഋഷഭ് പന്തിനെയും ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ ഏകദിന ടീമില്‍ കേദാര്‍ ജാദവിനെ സെലക്ടര്‍മാര്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: