തിരുവനന്തപുരം: കളയിക്കാവിളയില്‍ എഎസ്ഐയെ കൊന്ന കേസിലെ മുഖ്യപ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ എത്തിയതിന് തെളിവ്. കൊലപാതകം നടത്തിയ ദിവസം പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ എത്തി നഗരത്തില്‍ ഒരു ബാഗ് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.
കേരള- തമിഴ്നാട് പോലീസ് ദൃശ്യം പരിശോധിക്കുകയാണ്. അതേസമയം മുഖ്യപ്രതികളിലൊരാളായ തൗഫീക്കുമായി അടുത്ത ബന്ധമുള്ള രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇഞ്ചിവിള സ്വദേശികളായ താസിം (31), സിദ്ധിക് (22) എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കൊലപാതകത്തിന് മുമ്പ് തൗഫീക്ക് ഇവര്‍ രണ്ടുപേരുമായി നിരന്തരം ഫോണില്‍ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് മുമ്പ് കളിയിക്കാവിളയിലെത്തിയ തൗഫീക്കിന് വേണ്ട സൗകര്യങ്ങള്‍ ഇരുവരും നല്‍കിയെന്നും പോലീസ് വ്യക്തമാക്കുന്നു.
അതേസമയം തൗഫീക്കും അബ്ദുള്‍ ഷെമീമും ഉള്‍പ്പെട്ട തീവ്രവാദ സംഘടനയില്‍ താസിമിനും, സിദ്ദിഖിനും പങ്കുണ്ടോയെന്നും സംശയമുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്. കൊലപാതകത്തിന് മുമ്പ് തൗഫീക്ക് ഇവര്‍ രണ്ടുപേരുമായി നിരന്തരം ഫോണില്‍ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് മുമ്പ് കളിയിക്കാവിളയിലെത്തിയ തൗഫീക്കിന് വേണ്ട സൗകര്യങ്ങള്‍ ഇരുവരും നല്‍കിയെന്നും പൊലീസ് വ്യക്തമാക്കുന്നു. തൗഫീക്കും അബ്ദുള്‍ ഷെമീമും ഉള്‍പ്പെട്ട തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
പ്രതികള്‍ കേരളത്തില്‍ തന്നെയുണ്ടെന്ന് തമിഴ്നാട് പോലീസ് വ്യക്തമാക്കി. കന്യാകുമാരി എസ്പിയായിരുന്ന ശ്രീനാഥാണ് കേസ് അന്വേഷിക്കുന്നത്. കന്യാകുമാരി സ്വദേശികളാണ് പ്രതികള്‍. കന്യാകുമാരി എസ്പി കണ്ട്രോള് റൂം, തക്കല ഡിഎസ്പി കണ്ട്രോള് റൂം, കളിയിക്കാവിള പോലീസ് സ്റ്റേഷന് എന്നിവടങ്ങില്‍ വിവരം നല്‍കാം. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
നേരത്തെ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഒരാളെയും പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രണ്ടു പേരെയും തമിഴ്നാട് ക്യൂബ്രാഞ്ച് പിടികൂടിയിരുന്നു. അതേസമയം പ്രതികളെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് തമിഴ്നാട് പൊലീസ് ഏഴുലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു. ആദ്യം നാലു ലക്ഷമാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: