ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ അലങ്കോലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ 300 ഭീകരര്‍ നിയന്ത്രണ രേഖയ്‌ക്കപ്പുറം കാത്തിരിക്കുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ സൈന്യം റിക്രൂട്ട് ചെയ്ത അഫ്ഗാന്‍ ഭീകരരും പാക് അധീന കശ്മീരില്‍ അവസരം കാത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പാക് സൈന്യം 60 അഫ്ഗാന്‍ ഭീകരരെയാണ് ഇന്ത്യയില്‍ ആക്രമണം നടത്താനായി തിരഞ്ഞെടുത്തിരിക്കുന്നതെന്നും ഇന്ത്യാ ടുഡെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കശ്മീരിലെ സുരക്ഷാ സേനയെ ആക്രമിക്കാനാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പാക് അധീന കശ്മീരിലെ നീലം, താങ്‌ധാർ, ലീപ പ്രദേശങ്ങളിലായാണ് ഭീകരർ തമ്പടിച്ചിരിക്കുന്നത്. ചില വിദേശ ഭീകരര്‍ കശ്മീരിലേക്ക് ഇതിനകം തന്നെ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും സുരക്ഷാ സേനകളുമായി ഏറ്റുമുട്ടുന്നതില്‍ വിദഗ്ദ പരിശീലനം ലഭിച്ചവരാണ് ഇവരെന്നുമാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.
നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള സ്ഥലങ്ങളില്‍ ഡ്രോണ്‍ ആക്രമണത്തിന് പാക് ചാരസംഘടനയായ ഐഎസ്‌ഐ പദ്ധതിയിടുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുമുണ്ട്. മുന്നറിയിപ്പുകളെ തുടര്‍ന്ന് പാക്കിസ്ഥാനുമായുള്ള അതിര്‍ത്തി മേഖലകളിലും നിയന്ത്രണ രേഖയിലും അതീവ ജാഗ്രതയിലാണ് സുരക്ഷാ സേനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: