തന്നെ കാണാനായി വന്ന എല്ലാവരോടും ഒരു രാജാവ് മൂന്ന് ചോദ്യങ്ങള്‍ ചോദിക്കാറുണ്ടായിരുന്നു. ആദ്യത്തെ ചോദ്യം ജനങ്ങളില്‍ ഏറ്റവും നല്ല ആള് ആര്? രണ്ടാമത്തേത് ഏറ്റവും നല്ല സമയം ഏത്? മൂന്നാമത്തെ ചോദ്യം എല്ലാ പ്രവര്ത്തികളിലുംവച്ച് ഏറ്റവും നല്ല പ്രവൃത്തി ഏത്? എന്നിവയായിരുന്നു. ഇവയുടെ ശരിയായ ഉത്തരം അറിയാന്‍ അദ്ദേഹത്തിന് വളരെ മോഹമുണ്ടായിരുന്നു. ഒരു മറുപടിയും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല.
ഒരുദിവസം അദ്ദേഹം കാട്ടില്‍ വേട്ടയാടാന്‍ പോയി. കാടും മലയും കയറിയിറങ്ങി വളരെ ക്ഷീണിച്ചപ്പോള്‍ അടുത്തുകണ്ട ഒരാശ്രമത്തില്‍ കയറി ക്ഷീണം തീര്‍ക്കാനായി ഇരുന്നു. അവിടെ ചെടികള്‍ക്ക് വെള്ളം നനച്ചുകൊണ്ടുനിന്നിരുന്ന ഒരു സംന്യാസി അദ്ദേഹത്തെ കണ്ടു. ആഗതന് ക്ഷീണിതനായി ഇരിക്കുന്നതുകണ്ട് ജോലി നിര്‍ത്തിവന്ന് അദ്ദേഹത്തിന് കുറെ നല്ല പഴങ്ങളഉം തണുത്ത ജലവും കൊണ്ടുവന്നുകൊടുത്തു. ആ സമയത്ത് ദേഹമെല്ലാം മുറിവേറ്റ ഒരാളെ മറ്റൊരു സംന്യാസി അയാളുടെ അരികിലേക്ക് ചെന്ന് അയാളുടെ മുറിവെല്ലാം തുടച്ചുവൃത്തിയാക്കി അതില്‍ ചില പച്ചിലകള്‍ വച്ചുകെട്ടി കുറെ പച്ചിലകള്‍ കൊണ്ടുപോകാനും കൊടുത്തു. വളരെ ദയയോടുകൂടി അയോളോടുസംസാരിച്ച് അയാളുടെ വേദന അകറ്റാനും ശ്രമിച്ചു. അനന്തരം രാജാവ് സന്ന്യാസിയുെ അരികില്വന്ന് നന്ദി പറഞ്ഞു പോകാന്‍തുടങ്ങി. സംന്യാസി അദ്ദേഹത്തെ അനുഗ്രഹിച്ചുയാത്രയാക്കി. തന്നെ എപ്പോഴും അലട്ടിക്കൊണ്ടിരുന്ന ആ മൂന്ന് ചോദ്യങ്ങള്‍ രാജാവ് ഉടനെ ഇദ്ദേഹത്തോടും ചോദിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായം അറിയണമെന്ന മോഹം ഉദിക്കയാല്‍ അവ മൂന്നും ചോദിച്ചു. സംന്യാസിയുടെ മറുപടി അദ്ദേഹം ആശ്രമത്തില്‍ വന്ന ശേഷം കണ്ട കാഴ്ചകളില്‍ ഈ മൂന്ന് ചോദ്യങ്ങളുടെയും മറുപടി അടങ്ങിയിരിക്കുന്നു എന്നായിരുന്നു. അതൊന്ന് വിശദമാക്കിത്തരാന്‍ രാജാവ് അപേക്ഷിച്ചു. രാജാവ് വന്ന അവസരത്തില്‍ താന്‍ തന്റെ കര്‍ത്തവ്യമായ ചെടി നനയ്ക്കുക എന്ന ജോലിയില്‍ നിരതനായിരുന്നു എങ്കിലും ദാഹിച്ചും വിശന്നുംവന്ന രാജാവിനെ കണ്ട മാത്രയില്‍ അദ്ദേഹത്തെ ശുശ്രൂഷിക്കാനൊരുങ്ങി. അപ്പോള്‍ മുറിവുപറ്റിയ മറ്റൊരാള്‍ വരുന്നതുകണ്ട് രാജാവിന്റെ ശുശ്രൂഷ കഴിഞ്ഞ് വന്നയാളെ പരിചരിക്കാന്‍ ഓടിയെത്തി. തന്റെ സേവനം ആവശ്യപ്പെട്ടുകൊണ്ട് ആരാണോ തന്നെ സമീപിക്കുന്നത് ആ സമയത്തുള്ള ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ജോലി വരുന്നയാളാണ്. ആ വരുന്നയാള്‍ക്ക് ഏത് തരത്തിലുള്ള സേവനം ചെയ്താല്‍ ആ ആള്‍ക്ക് തൃപ്തി നല്‍കുമോ അത് തന്റെ കടമയാണ്. അതായിരിക്കും ആ സമയത്ത് തനിക്ക് ചെയ്യാനുള്ള ഏററവും നല്ല ജോലി. തനിക്ക് എന്തെങ്കിലും സഹായം ചെയ്യാന്‍ ഇടതരുന്ന ആ സമയം – അതാണ് സമയങ്ങളില്‍ വച്ച് ഏറ്റവും പരിപാവനമായ സമയം. വരുന്ന കാലത്തെപ്പറ്റി ഭാവിയെപ്പറ്റി, കാണാനുള്ള കണ്ണ് നമുക്കില്ല. ഭൂതകാലം ഇനിഅതില്‍ നമുക്കൊന്നും ചെയ്യാന്‍ സാധിക്കാത്തവണ്ണം നമ്മെ വിട്ടകന്നുപോയി. അതിനാല്‍ നമ്മുടെ കര്‍ത്തവ്യം ശരിക്കും നിറവേറ്റാന്‍ നമുക്ക് ഇടം തരുന്നത് വര്‍ത്തമാനകാലം മാത്രമാണ്. നിങ്ങളെ സമീപിക്കുന്ന ആള്‍ക്കുവേണ്ടി നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന സേവനം – നിങ്ങളുടെ സേവനം കാംക്ഷിച്ച് നിങ്ങളെ തിരക്കിവരുന്ന ആള്. ഇവ മൂന്നും ആണ് ഏറ്റവും ഉത്തമമായ മൂന്ന് കാര്യങ്ങള്‍. ഇവയായിരുന്നു രാജാവിന്റെ ചോദ്യത്തിന് ഉത്തരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: