തിരുവനന്തപുരം: മന്ത്രിയെന്ന നിലയില്‍ തന്റെ കെടുകാര്യസ്ഥതയും വീഴ്ചകളും മറയ്ക്കാന്‍ നിരന്തരം കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന പരിപാടി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് അവസാനിപ്പിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍ ഗവര്‍ണറുമായി കുമ്മനം രാജശേഖരന്. ഡിസംബറിനു ശേഷം ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കാനാണ് നീക്കമെന്നും പ്രചരിപ്പിക്കുന്നതും കേന്ദ്രത്തിനെതിരെ നടത്തുന്ന നട്ടാല്‍ കുരുക്കാത്ത നുണയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- തന്റെ കെടുകാര്യസ്ഥതയും വീഴ്ചകളും മറയ്ക്കാന്‍ നിരന്തരം കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന പരിപാടി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് അവസാനിപ്പിക്കണം. ധൂര്‍ത്തും നുണ പ്രചാരണങ്ങളും കള്ളക്കണക്കുകളും വഴി കേന്ദ്രത്തിനെ കുറ്റപ്പെടുത്തിയും തന്റെ പിടിപ്പുകേട് മറയ്ക്കാനാണ് തോമസ് ഐസക് ശ്രമിക്കുന്നത്. കേരളത്തിന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതിവിവരം വ്യക്തമാക്കുന്ന സമ്പൂര്‍ണ വിവര പത്രിക പുറപ്പെടുവിക്കാന്‍ മന്ത്രി തയാറാകണം. കേന്ദ്രത്തില്‍ നിന്ന് ജി എസ് ടി വിഹിതം ഡിസംബറിലെ മാത്രം കിട്ടാനുള്ളപ്പോഴും കേന്ദ്രം പണം നല്‍കുന്നില്ലെന്നു ആവര്‍ത്തിക്കുന്നത് ജനങ്ങളെ പറ്റിക്കാനാണ്. ഡിസംബര്‍ കഴിഞ്ഞിട്ട് 10 ദിവസം കഴിഞ്ഞിട്ടേയുള്ളൂ. അനാവശ്യമായി വായ്പയെടുക്കുന്നതിനു നിയന്ത്രിക്കാനാണ് വായ്പാ പരിധി വെട്ടിക്കുറച്ചത്. ഇത് വ്യക്തമായ കാരണത്തോടെയാണ്. സംസ്ഥാനത്തെ ട്രഷറി നിക്ഷേപങ്ങളും സംസ്ഥാനത്തിന്റെ സാമ്പത്തിക ആസൂത്രണത്തിന്റെയും വായ്പയെടുക്കുന്നതിന്റെയും ഭാഗമാണെന്നു നല്ല ബോധ്യമുണ്ടായിട്ടും കേന്ദ്രം പണം തരുന്നില്ലെന്നു വരുത്തിത്തീര്‍ക്കാനാണ് തോമസ് ഐസക് ശ്രമിക്കുന്നത് . ഡിസംബറിനു ശേഷം ജി എസ് ടി നഷ്ടപരിഹാരം നിര്‍ത്തലാക്കാനാണ് നീക്കമെന്നും പ്രചരിപ്പിക്കുന്നതും കേന്ദ്രത്തിനെതിരെ നടത്തുന്ന നട്ടാല്‍ കുരുക്കാത്ത നുണയാണ്. കേന്ദ്രം ജാമ്യം നിന്നു ലോക ബാങ്കില്‍ നിന്നു നേടിയ 2000 കോടിയുടെ വായ്പ പോലും വകമാറ്റിയതായാണ് വിവരം. ഇതാണ് കൂടുതല്‍ വായ്പയ്ക്കുള്ള തടസ്സമെന്നാന്ന് മനസ്സിലാക്കുന്നത്. ഇത്രയും സാമ്പത്തിക പ്രശ്നങ്ങള്‍ക്കു നടുവിലും കേരള സഭ പോലുള്ള ധൂര്‍ത്തിനും ജനങ്ങള്‍ക്കെതിരായ കേസുകള്‍ നടത്താനും കേന്ദ്രത്തിനെതിരെ പരസ്യം നല്കി പാര്‍ട്ടി പ്രചാരണം നടത്താനുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചെലവിടുന്നത്. തന്റെ ധനകാര്യ പിടിപ്പുകേടു മറയ്ക്കാനാണ് മന്ത്രിയുടെ ഈ നാടകം. ഒരു വിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന ഈ കാപട്യം അവസാനിപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: