2018-19 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി സമര്‍പ്പിച്ചു. 2,410 കോടി രൂപയാണ് ബിജെപിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1027 കോടിയായിരുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ 1383 കോടി രൂപയാണ് അധികമായി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാഹരിച്ച 2410 കോടിരൂപയില്‍ 2345 കോടി രൂപ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സംഭാവനകളാണ്.
സമാഹരിച്ച തുകയില്‍ 1450 കോടി രൂപ ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ചതാണ്. 210 കോടിരൂപയായിരുന്നു 2017-18ല്‍ ഇലക്ടറല്‍ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ചത്. 54കോടി രൂപ പലിശയിനത്തിലും ആജീവന്‍ സഹായോഗ് നിധി വഴി 24.64 കോടി രൂപയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം പാര്‍ട്ടിക്ക് സമാഹരിക്കാന്‍ കഴിഞ്ഞു. ഇതില്‍ വിവിധ തെരഞ്ഞെടുപ്പുകളില്‍ ചിലവായ 567 കോടി രൂപയുള്‍പ്പെടെ 1005 കോടി ബിജെപിക്ക് ചിലവാക്കേണ്ടിവന്നു.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ 918 കോടി രൂപയാണ് കോണ്‍ഗ്രിന് ലഭിച്ചത്. ഇതില്‍ 383 കോടി ഇലക്ടറല്‍ ബോണ്ടിലൂടെ ലഭിച്ചു. 2017-18ല്‍ വെറും അഞ്ച് കോടി മാത്രമാണ് ഇലക്ട്രല്‍ ബോണ്ടിലൂടെ കോണ്‍ഗ്രസിന് ലഭിച്ചിരുന്നത്. 378 കോടി രൂപയുടെ അധിക വരുമാനമാണ് ഇലക്ട്രല്‍ ബോണ്ടുവഴിമാത്രം കോണ്‍ഗ്രസ്സിന് ലഭിച്ചിരിക്കുന്നത്.
















