ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പലയിടങ്ങളിലും ഇടതു ജിഹാദികള്‍ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ യഥാര്‍ഥ മുഖം മറനീക്കി പുറത്തുവരുന്നു. ഹൈന്ദവ സംസ്കാരങ്ങള്ക്കെതിരേയും കശ്മീരിനു സ്വാതന്ത്ര്യം ആവശ്യപ്പെട്ടും നിരവധി പോസ്റ്ററുകളും മുദ്രാവാദ്യങ്ങളുമായി സമരത്തിന്റെ ഭാഗമായി ഉയര്‍ന്നത്. എന്നാല്‍, ഏറ്റവുമൊടുവില്‍ രാജ്യത്തെ മതത്തെ പേരില്‍ കീറി മുറിച്ച ജിന്ന സമ്മാനിച്ച സ്വാതന്ത്ര്യമാണ് ഇപ്പോള്‍ ഇടതു ജിഹാദികളുടെ ആവശ്യം. ദല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നടന്ന പ്രതിഷേധസമരത്തിലാണ് ജിന്നാ വാലി ആസാദി മുദ്രാവാക്യം ശക്തമായി ഉയര്‍ന്നത്.
സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായ വീഡിയോ പ്രകാരം ആസാദി മുദ്രാവാക്യങ്ങള്‍ ഇങ്ങനെ- ഞങ്ങള്‍ നേടും സ്വാതന്ത്ര്യം, നെഹ്രു വാലി ആസാദി, ഗാന്ധി വാലി ആസാദി, ഭഗത് വാലി ആസാദി, അഷ്ഫഖ് വാലി ആസാദി, ജിന്നാ വാലി ആസാദി, ദില്ലി വാലി ആസാദി. രാജ്യത്തു പൗരത്വ ഭേദഗതിക്കെതിരേ നടക്കുന്ന സമരങ്ങള്‍ പലതും പാക് സ്പോണ്‍സേര്‍ഡാണെന്ന ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിലാണ് പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്ന സമ്മാനിച്ച സ്വാതന്ത്ര്യം ഞങ്ങള്‍ നേടും എന്നു സമരക്കാര്‍ പ്രഖ്യാപിക്കുന്നത്. ഇത് എന്തുതരം മുദ്രാവാദ്യമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നത്.
So liberals now need ‘Jinnah Wali Azadi’!
India was divided in 1947 to give ‘Jinnah wali Azadi’ to those who wanted a separate homeland.
More than a million hindus were massacred during partition. Is India ready to witness one more disaster?? pic.twitter.com/u0vG2y48UI
— Rahul Kaushik (@kaushkrahul) January 10, 2020
നേരത്തേ, മുംബൈയില്‍ നടന്ന സമരത്തിനിടെ കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന് പോസ്റ്റര്‍ ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച ഒരു യുവതിക്കെതിരേ രാജ്യദ്രോഹത്തിന് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. കശ്മീരിനെ മോചിപ്പിക്കുക എന്നു വലിയ അക്ഷരത്തില്‍ എഴുതിയ പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ച യുവതി പ്രക്ഷോഭങ്ങളുടെ പിന്നിലെ ഗൂഢാലോചനയുടെ ഏറ്റവും ശക്തമായ തെളിവായി മാറിയിരുന്നു. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സമരത്തില്‍ ഉയര്‍ന്ന പോസ്റ്ററും മുദ്രാവാക്യങ്ങളും ആഗോളതലത്തില്‍ ചര്ച്ചയായുമായി.
പൗരത്വ നിയമം, ജെഎന്‍യു പ്രശ്നങ്ങളില്‍ രാജ്യത്ത് പലയിടത്തും അരങ്ങേറുന്ന സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും ഇടത്, ഇസ്ലാമിക തീവ്രവാദ സംഘടനകളാണെന്ന് പല ഭാഗത്തു നിന്നും മുന്നറിയിപ്പുകള്‍ വരുന്നതിനിടെയാണ് മുംബൈയില്‍ ഫ്രീ കശ്മീര്‍ പോസ്റ്റര്‍ ഉയര്‍ന്നത്. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ പ്രതിഷേധിച്ച നിരവധി പേര് ഇത്തരത്തില്‍ ദേശവിരുദ്ധ പോസ്റ്ററുകള്‍ ഉയര്‍ത്തിയിരുന്നതായും അതില്‍ ഒന്നു മാത്രമാണ് ലോകം അറിഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്. സമരങ്ങള്‍ക്കു പിന്നിലെ രഹസ്യ അജണ്ട വെളിപ്പെടുത്തുന്ന സംഭവമാണ് ഇതെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധമാണ് തുടരുന്നത്. ഇത്ര കടുത്ത ദേശവിരോധം അംഗീകരിക്കുന്ന സര്‍ക്കാരിനെയാണോ നിങ്ങള്‍ ഫാസിസ്റ്റ് എന്നു വിളിക്കുന്നത് എന്ന് ഒരാള്‍ ട്വിറ്ററില്‍ ചോദിച്ചതും വലിയ ചര്‍ച്ചയ്ക്ക് വഴിതുറന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ജിന്നാ വാലി ആസാദി മുദ്രാവാക്യവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: