തിരുവനന്തപുരം: കൂടത്തായ് കേസ് ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലിന്റെയും നിര്‍മ്മാതാക്കളോട് നേരിട്ട് ഹാജരാകാണമെന്ന് കോടതി. ജോളിയുടെ മക്കള്‍ നല്കിയ പരാതിയില്‍ താമരശ്ശേരി മുന്‍സിഫ് കോടതിയുടേതാണ് നടപടി. തിങ്കളാഴ്ച്ച ഹാജരാകണമെന്ന് കാട്ടിയാണ് ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്ളവേഴ്സ് ടിവി തുടങ്ങിയ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചത്. അഡ്വക്കറ്റ് മുഹമ്മദ് ഫിര്‍ദൗസ് ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
നടി മുക്ത പ്രധാന കഥാപാത്രമായി ഫ്ളവേഴ്സ് ചാനല്‍ അണിയിച്ചൊരുക്കുന്ന പുതിയ സീരിയലായ കൂടത്തായ് 13ാം തിയ്യതി സംപ്രേക്ഷണം ചെയ്യാനിരിക്കെയാണ് കോടതി നടപടി. അതേസമയം, മോഹന്‍ലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു എന്ന വാര്‍ത്തയാണ് ആദ്യം പുറത്തുവന്നത്. തൊട്ടുപിന്നാലെ ഒരു ദിവസം മുമ്പ് തന്നെ ചിത്രം പ്രഖ്യാപിച്ച നടി ഡിനി ഡാനിയേലും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: