കഷായത്തിന്: വെളുത്തുള്ളി, ചുക്ക്, കരിനൊച്ചിവേര് ഇവ ഓരോന്നും 20 ഗ്രാം വീതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം താഴെ പറയുന്ന പൊടി ഒരു സ്പൂണ്‍ മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും സേവിക്കുക.പൊടിക്കുള്ളത്: ശതകുപ്പ, വിഴാലരി, ഇന്തുപ്പ്, കുരുമുളക്, ചിറ്റമൃത്, ചുക്ക്, ഞെരിഞ്ഞില്‍, ദേവതാരം, വയമ്പ്, മുത്തങ്ങ, അതിവിടയം, കടുക്കാത്തൊണ്ട് ഇവ ഓരോന്നും 30 ഗ്രാം വീതം നന്നായി പൊടിച്ച് കഷായത്തില്‍ ചേര്‍ത്ത് സേവിക്കുക. ഇപ്രകാരം ചെയ്താല്‍ മൂന്നുമാസം കൊണ്ട് ആമവാതത്തിന് നല്ലശമനം ലഭിക്കും. ആറുമാസം തുടര്‍ച്ചയായി സേവിച്ചാല്‍ പൂര്‍ണമായും ശമിക്കും.
തൈലത്തിന്:പ്രസാരിണി അഞ്ചുകിലോ ഇടിച്ചു പിഴിഞ്ഞ് നാല് ലിറ്റര്‍ നീരെടുക്കുക. ഇതില്‍ ഒരു ലിറ്റര്‍ ആവണക്കെണ്ണ ചേര്‍ത്ത്, കല്ക്കത്തിന് ശുദ്ധി ചെയ്ത കൊടുവേലിക്കിഴങ്ങ്, കൊത്തമ്പാലരി, ഇന്തുപ്പ്, കൊട്ടം, ചുക്ക്, വയമ്പ്, ചെറുതേക്കിന് വേര്, ഇരട്ടിമധുരം, ഓരിലവേര്, ജാതിക്ക, ദേവതാരം, കച്ചോലം, തിപ്പലി, കുമ്പിള് വേര്, പുഷ്ക്കരമൂലം, അയമോദകം, അതിവിടയം, വെളുത്ത ആവണക്കിന് വേര്, നീലഅമരിവേര്, നീല ആമ്പല്‍ക്കിഴങ്ങ് ഇവഓരോന്നും 15 ഗ്രാം നന്നായി അരച്ച് മേല്‍ തൈലത്തില്‍ കലക്കി, അരക്കുമധ്യേ പാകത്തില്‍ തൈലം കാച്ചി തേക്കുകയും മുന്‍പറഞ്ഞ കഷായ ചൂര്ണാദികള് സേവിക്കുകയും ചെയ്താല്‍ ആമവാതത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. ചിലവൈദ്യന്മാര് തൈലം തേയ്ക്കുന്നത് ( അഭ്യംഗം) നിഷിദ്ധമാണെന്ന് അഭിപ്രായപ്പെടുന്നു. ചികിത്സയില്‍ പരിചയമില്ലാത്തതു കൊണ്ടും ചിലപുസ്തകങ്ങളില്‍ കാണുന്നത് അന്ധമായി വിശ്വസിക്കുന്നതുകൊണ്ടുമാണ് ഇത്തരം തെറ്റിദ്ധാരണകളുണ്ടാകുന്നത്. ലേഖകനും ഗുരുവായ പിതാവും ആമവാത ചികിത്സയില്‍ പ്രാരംഭദശയില്‍ തന്നെ തൈലപ്രയോഗം നടത്തി വിജയിച്ചിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: