യേശുക്രിസ്തുവിനെ സ്വവര്‍ഗാനുരാഗിയായി ചിത്രീകരിക്കുന്ന സിനിമ പിന്‍വലിക്കണമെന്ന് ഉത്തരവിട്ട് ബ്രസീല്‍ കോടതി. മതസംഘടനകള്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് ജസ്റ്റിസ് അബികെയര്‍ വിധി പ്രഖ്യപനം നടത്തിയത്. ‘ദ ഫസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന ചിത്രത്തില്‍ യേശുവിനെ സ്വവര്‍ഗാനുരാഗിയായി സൂചിപ്പിക്കുന്നു. നെറ്റ്ഫ്ളിക്സ് സ്ട്രീം ചെയ്യുന്ന ഈ ചിത്രം മതനിന്ദ വളര്‍ത്തുന്ന രീതിയിലുള്ളതാണെന്നാണു പരാതി.
മുപ്പതാം പിറന്നാളിന് വീട്ടില്‍ മടങ്ങിയെത്തുന്ന ക്രിസ്തു സ്വവര്‍ഗാനുരാഗിയാണെന്ന് സൂചന നല്ക്കുന്നതാണ് ദ ഫസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്. ക്രിസ്തുവിന്റെ മാതാവ് മേരി കഞ്ചാവ് വലിക്കുന്നതായും ചിത്രം കാണിക്കുന്നുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള സിനിമയ്ക്കെതിരെ മതവിശ്വാസികള്‍ രംഗത്തെത്തിയെങ്കിലും ആവിഷ്കാരസാതന്ത്ര്യമാണെന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വാദിച്ചത്. ഇതേതുടര്‍ന്നാണ് കേസുമായി ബ്രസീലിലെ കത്തോലിക്ക സമൂഹം മുന്നോട്ടുപോയത്.
സിനിമ പിന്‍വലിക്കുന്നത് ബഹുഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനികള്‍ അടങ്ങുന്ന ബ്രസീലിയന്‍ സമൂഹത്തിനു മാത്രമല്ല ലോക ക്രിസ്ത്യന്‍ സമൂഹത്തിനും പ്രയോജനകരമാണെന്ന് ജഡ്ജി അബികെയര്‍ വിധിയില്‍ വ്യക്തമാക്കി. റിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോര്‍ട്ട ഡോസ് ഫണ്ടോസ് എന്ന ഹാസ്യ യൂട്യൂബ് ചാനലാണ് ക്രിസ്മസ് സ്പെഷലായി അവതരിപ്പിച്ച ദ ഫസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന ചിത്രത്തിനു പിന്നില്‍. ഇതേതുടര്‍ന്ന് ക്രിസ്മസിനു മുന്നോടിയായി ഒരുകൂട്ടം ആളുകള്‍ പോര്‍ട്ട ഡോസ് ഫണ്ടോസിന്റെ ആസ്ഥാനത്ത് ആക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.
1986 ല്‍ നിക്കോസ് കസാന്ത്സാക്കിസിന്റെ (The Last Temptation of Christ) എന്ന നോവലിനെ ആസ്പദമാക്കി 1988 ല്‍ ഒരുക്കിയ ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന ഇംഗ്ലീഷ് ചിത്രവും വിവാദമായിരുന്നു. ഇതിനു പുറമെ കൃതിയെ ആസ്പദമാക്കി ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന പേരില്‍ പിഎം ആന്റണി എഴുതി സംവിധാനം ചെയ്ത മലയാള നാടകം കേരളത്തിലും പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. കേരളത്തിലെ ക്രൈസ്തവ സഭകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നാടകത്തിന്റെ അവതരണം നിരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: