ബെംഗളൂരു: വിവിധ ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്ക് കര്‍ണാടകത്തിലെ ഒരു നഗരത്തെയും ബാധിച്ചിട്ടില്ല. ബെംഗളൂരു സിറ്റിയില്‍ ബി.എം.ടി.സിയും കെ.എസ്.ആര്.ടി.സിയും എന്നത്തേയും പോലെ നഗരത്തില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. മെട്രോ സര്‍വീസുകളും മുടങ്ങാതെ നടക്കുന്നുണ്ട്. കേരളത്തിലേക്കുള്ള കര്‍ണാടകയുടെ ആര്‍ടിസികള്‍ മൈസൂരിന് സമീപം സമരക്കാര്‍ തടഞ്ഞിരുന്നു. കേരളത്തിലെ ആര്‍ടിസി സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ച് ലഭിക്കുമെന്ന് കെ.എസ്.ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
ഇടതുപക്ഷ സംഘടനകള്‍ താരതമ്യേന ശക്തരായ കോലാറില്‍ കെ.എസ്.ആര്.ടി.സി ബസ് ഡിപ്പോക്ക് മുന്പില് ബസ് തടഞ്ഞ പ്രവര്‍ത്തകരെ പോലീസ് ഇടപെട്ട് പിരിച്ചുവിട്ടു. മംഗലാപുരത്തും പണിമുടക്ക് ഏശിയിട്ടില്ല. പൊതു പണിമുടക്ക് തള്ളി ജനങ്ങള്‍ കര്‍ണാടകയില്‍ നിരത്തില്‍ ഇറങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: