കോഴിവസന്ത (റാണിക്കെറ്റ് ഡിസീസ്)
കോഴികളില്‍ വ്യാപകമായി കാണപ്പെടുന്ന പകര്‍ച്ചവ്യാധിയാണ് കോഴിവസന്ത. പക്ഷിപ്പനിയായി കര്‍ഷകര്‍ തെറ്റിദ്ധരിക്കാവുന്ന മാരകമായ ഈ വൈറസ് രോഗം കോഴിക്കര്‍ഷകരുടെ പേടിസ്വപ്നമാണ്. പ്രതിരോധകുത്തിവെപ്പ് എടുക്കാത്തപക്ഷം എല്ലാ പ്രായത്തിലുള്ള കോഴികളേയും രോഗം ബാധിക്കാം.
രോഗപ്പകര്‍ച്ച: സാധാരണ രോഗം പകരുന്നത് കാഷ്ഠം, മൂക്കില്‍ നിന്നുള്ള ദ്രാവകം എന്നിവ മൂലം ദഹനേന്ദ്രിയത്തിലൂടെയാണ്. ശ്വസിക്കുന്ന വായുവിലൂടെയും രോഗം പകരാം.
രോഗലക്ഷണങ്ങള്‍: . മൂക്കിലൂടെയും ചുണ്ടിലൂടെയും കൊഴുത്ത ദ്രാവകം ഒലിക്കുക, . തലകുടയുക, . ചുണ്ണാമ്പ് നിറത്തിലോ പച്ചനിറത്തിലോ കാഷ്ഠിക്കുക, . കുഞ്ഞുങ്ങള്‍ കൂടിന്റെ മൂലകളില്‍ തൂങ്ങിനില്‍ക്കുക, . ചുണ്ടുകള്‍ വിടര്‍ത്തി ശ്വസിക്കുക.,. തല ഒരു വശത്തേക്ക് ചരിച്ചു പിടിക്കുക. . വട്ടംതിരിഞ്ഞ് കറങ്ങുക, . കാലുകള്‍ തളരുക, . മുട്ട ഉദ്പാദനം കുറയുക, . കൂട്ടത്തോടെ മരണപ്പെടുക
ചികിത്സ ഇല്ലാത്ത രോഗം: വൈറസ് രോഗമായതിനാല്‍ ചികിത്സ ഫലപ്രദമല്ല. അനുബന്ധരോഗങ്ങള്‍ ഒഴിവാക്കാന്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കാം.
പ്രതിവിധി: രോഗം വരാതിരിക്കാന്‍ പ്രതിരോധകുത്തിവയ്പു മാത്രം – ആദ്യത്തെ കുത്തിവയ്പ് 5-7 ദിവസം പ്രായത്തില്‍ എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ക്കൂടി 6 ആഴ്ച പ്രായം കഴിഞ്ഞ കോഴികള്‍ക്ക് കുത്തിവെയ്പു നടത്താവുന്നതാണ്. 16 ആഴ്ച/മുട്ടയിട്ട് തുടങ്ങുന്നതിന് തൊട്ടുമുമ്പ് ബൂസ്റ്റര്‍ ഡോസ് കൊടുക്കുന്നത് നന്നായിരിക്കും. 0.5 മില്ലി വാക്സിന് ചിറകിലെ തൊലിക്കിടയില്‍ കുത്തിവയ്ക്കുന്നു. കുത്തിവയ്പിന് ഒരാഴ്ചമുമ്പ് വിരയിളക്കല്‍ നിര്‍ബന്ധം. കുത്തിവയ്പ്പ് കഴിഞ്ഞാല്‍ ഒരാഴ്ച ബി കോംപ്ലക്സ് മിശ്രിതം നല്‍കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.
താറാവ് വസന്ത (ഡക്ക് പ്ലേഗ്)
. താറാവുകളില്‍ മരണം വിതയ്
ക്കുന്ന വൈറസ് രോഗം
. വളരെ വേഗം പടര്‍ന്ന് പിടിക്കുന്നു.
. വര്‍ധിച്ച മരണനിരക്ക്
രോഗലക്ഷണങ്ങള്‍
. കൂട്ടത്തിലെ താറാവുകളില്‍ ചിലത് പൊടുന്നനെ ചത്തുവീഴുന്ന
താണ് ആദ്യം കാണുക. രോഗലക്ഷണങ്ങള്‍ പുറത്ത് കാണിക്കു
ന്നതിന് മുമ്പുതന്നെ മരണം സംഭവിക്കും.
. കണ്ണില്‍ നിന്നും വായില്‍ നിന്നും ഒരുതരം സ്രവം ഒലിക്കുന്നു.
കണ്ണുകളില്‍ പീള കെട്ടുന്നു.
. അമിതമായ ദാഹം; തീറ്റയെടുക്കാന്‍ വിമുഖത
. കാലുകള്‍ക്ക് തളര്‍ച്ച
. പച്ചനിറത്തിലുള്ള കാഷ്ഠം
. ചിലപ്പോള്‍ രക്തം കലര്‍ന്ന വയറിളക്കം.
. രോഗം ബാധിച്ചാല്‍ 4 ദിവസത്തിനകം മരണം.
. ചത്ത ആണ്‍താറാവുകളുടെ ജനനേന്ദ്രിയം പുറത്തേക്ക് തള്ളി
നില്ക്കും.
രോഗം പകരുന്ന വിധം
നേരിട്ടുള്ള സമ്പര്‍ക്കം, രോഗം ബാധിച്ച താറാവുകളുടെ എല്ലാ വിസര്‍ജ്ജ്യങ്ങളിലും സ്രവങ്ങളിലും രോഗാണു കലര്‍ന്നിരിക്കും. അതിലൂടെ നേരിട്ടോ, രോഗാണു കലര്‍ന്ന തീറ്റ, വെള്ളം എന്നിവയിലൂടെയോ, രോഗം വന്നവയെ മാറ്റി പാര്‍പ്പിക്കണം. വെള്ളത്തില്‍ ഇറക്കരുത്. പാര്‍പ്പിടവും പരിസരവും അണുവിമുക്തമാക്കണം. ഫലപ്രദമായ ചികിത്സ ഇല്ല, പ്രതിരോധ കുത്തിവെയ്പ് പ്രധാനം 6-ാം ആഴ്ച പ്രായമാകുമ്പോള്‍ ആദ്യത്തെ കുത്തിവെപ്പ്, 16 ആഴ്ച പ്രായമാകുമ്പോള്‍ രണ്ടാമത്തെ കുത്തിവെപ്പ് – 0.5 മില്ലിലിറ്റര്‍ വാക്സിന് ചിറകിലെ തൊലിക്കടിയില്‍ കുത്തിവയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: