തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ക്കെതിരെ തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍. ജോര്‍ജ് അലക്‌സാണ്ടറിന്റെ കാറിന് നേരെ ഉണ്ടായ കല്ലേറിനെ ന്യായീകരിച്ചാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. സമരം ചെയ്യുന്ന തൊഴിലാളികളാണ് അക്രമത്തിനു പിന്നിലെന്ന് കരുതുന്നില്ല. പ്രശ്‌നം സമാധാനപരമായ രീതിയില്‍ പരിഹരിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. മാനേജ്‌മെന്റ് തൊഴിലാളികളുമായി സൗഹാര്‍ദപരമായ സമീപനം സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ ഹൈക്കോടതി നിരീക്ഷകന്റെ മധ്യസ്ഥതയില്‍ പരിഹരിച്ചതാണ്. എന്നാല്‍, മാനേജമെന്റ് പ്രശ്‌നങ്ങള്‍ നിരന്തരം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ധിക്കാരമാണ് അവര്‍ ചെയ്യുന്നതെന്നു മന്ത്രി പറഞ്ഞു. മുത്തൂറ്റ് എംഡിയുടെ വാഹനത്തിന് നേരെ ഇന്ന് രാവിലെ കൊച്ചിയില്‍ ഐജി ഓഫീസിന് മുന്നില്‍ വെച്ചാണ് സിഐടിയു ഗുണ്ടകള്‍ കല്ലേറ് നടത്തിയത്. തലയ്‌ക്ക് പരിക്കേറ്റ ജോര്‍ജ് അലക്സാണ്ടറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 43 ശാഖകളില്‍ നിന്ന് യൂണിയന്‍ സെക്രട്ടറി ഉള്‍പ്പടെ 166 ജീവനക്കാരെ പിരിച്ചുവിട്ടെന്ന് ആരോപിച്ച് സിഐടിയുവിന്റെ നേതൃത്വത്തില്‍ മുത്തൂറ്റ് ജീവനക്കാര്‍ സമരം നടത്തി വരികയാണ്. ഇതിനു മുമ്പ് നടന്ന സമരത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മാനേജ്മെന്റ് ലംഘിച്ചെന്നും സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് പിരിച്ചുവിട്ടതെന്നുമാണ് സിഐടിയു ആരോപിക്കുന്നത്.
മാനേജ്മെന്റുമായുണ്ടാക്കിയ സേവന വേതന കരാര്‍ നടപ്പിലാക്കാതെ വന്നതോടെ ആഗസ്റ്റ് 20 ന് സിഐടിയു ആരംഭിച്ച സമരം 52 ദിവസം നീണ്ടുനിന്നു. ഹൈക്കോടതി നിരീക്ഷകന്റെ നേതൃത്വത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സമരം ആരംഭിച്ചത്. തൊഴിലാളികളുടെ ശമ്പള വര്‍ധന ഉള്‍പ്പടെയുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സിഐടിയു സമരം അവസാനിപ്പിച്ചത്. ശമ്പളപരിഷ്‌കരണം, പിരിച്ചു വിട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, 41 പേരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുക, താത്കാലികമായി 500 രൂപ ശമ്പളം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്. ല്‍ സാമ്പത്തികമായി നഷ്ടത്തിലായ 43 ബ്രാഞ്ചുകള്‍ പൂട്ടിയതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്ക് ജോലി നഷ്ടമായതെന്ന് മുത്തൂറ്റ് ഫിനാന്‍സ് അറിയിച്ചു.
















