തിരുവനന്തപുരം: ജെഎന്‍യുവിലെ ആസൂത്രിത അക്രമം പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം പൊളിഞ്ഞതിലുള്ള അമര്‍ഷത്തിന്റെ ഫലമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇടത് ജിഹാദി സംഘടനകള്‍ക്കെതിരെയും വാര്‍ത്തകള്‍ വളച്ചോടിക്കുന്ന മാധ്യമങ്ങള്‍ക്കെതിരേയും സുരേന്ദ്രന് വിമര്‍ശിച്ചത്.
ഏകപക്ഷീയമായ വാര്‍ത്തകളും വിശകലനങ്ങളും അന്വേഷണത്തെ സ്വാധീനിക്കാന്‍ പോകുന്നില്ല. സത്യം അന്വേഷണത്തില്‍ ബോധ്യപ്പെടും. മംഗലാപുരത്തും ലഖ്നൗവിലും ജാമിയ മില്ലിയയിലും ആദ്യം പ്രചരിപ്പിക്കപ്പെട്ടതും പിന്നീട് പുറത്തുവന്ന സത്യവും ഉദാഹരണമായെടുക്കാമെങ്കില്‍ ജെഎന്‍യുവില്‍ നടന്നതും നടക്കുന്നതും പുറത്തുവരികതന്നെ ചെയ്യുമെന്നും കെ.സുരേന്ദ്രന് വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പൗരത്വസമരം പൊളിഞ്ഞതിലുള്ള കലിപ്പാണ് ജെ. എന്‍. യുവില്‍ കണ്ടത്. റജിസ്ട്രേഷനെത്തിയ വിദ്യാര്‍ത്ഥികളെ തടഞ്ഞുകൊണ്ട് സമരക്കാര്‍ നടത്തിയ അക്രമം വാര്‍ത്തയല്ല. ഇരുപത്തഞ്ചോളം എ. ബി. വി. പി. നേതാക്കളെ ക്രൂരമായി ആക്രമിച്ചത് വാര്‍ത്തയല്ല. ഇടതു ജിഹാദി വാട്സ് ഗ്രൂപ്പ് പൊടുന്നനെ എ. ബി. വി. പി അനുകൂല ഗ്രൂപ്പാക്കി മാറ്റി പ്രചാരണം നടത്തുന്നത് വാര്‍ത്തയായില്ല. മാരകായുധങ്ങളുമായി ക്യാമ്പസ്സില്‍ അക്രമം നടത്തുന്ന ദൃശ്യങ്ങള്‍ വാര്‍ത്തയേ അല്ല. ഏകപക്ഷീയമായ വാര്‍ത്തകളും വിശകലനങ്ങളും അന്വേഷണത്തെ സ്വാധീനിക്കാന്‍ പോകുന്നില്ല. സത്യം അന്വേഷണത്തില്‍ ബോധ്യപ്പെടും. നുണപ്രചാരകരെ തിരിച്ചറിയാനുള്ള വിവേകം പൊതുജനത്തിനുണ്ട്. മംഗലാപുരത്തും ലക്നൗവിലും ജാമിയ മില്ലിയയിലും ആദ്യം പ്രചരിപ്പിക്കപ്പെട്ടതും പിന്നീട് പുറത്തുവന്ന സത്യവും ഉദാഹരണമായെടുക്കാമെങ്കില്‍ ജെ. എന്‍. യുവില്‍ നടന്നതും നടക്കുന്നതും പുറത്തുവരികതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: