കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമം ദേശീയ സുരക്ഷയ്‌ക്ക് അത്യാവശ്യമാണെന്നും ഭാരതത്തിലെ ജനങ്ങള്‍ക്ക് യാതൊരു ഭീഷണിയുമില്ലെന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ നിയമം ഉടന്‍ നടപ്പാക്കുന്നതിന് പരിപൂര്‍ണ പിന്തുണ നല്‍കുമെന്നും കേരള സീനിയര്‍ സിറ്റിസണ്‍ സംഘ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം. ലക്ഷങ്ങള്‍ ചെലവഴിച്ച് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ പിണറായി വിജയന്‍ സര്‍ക്കാരിന്റെയും യുഡിഎഫിന്റെയും നടപടിയില്‍ യോഗം പ്രതിഷേധിച്ചു. ജനങ്ങളുടെ സംശയങ്ങള്‍ നീക്കുന്ന സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികള്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു.
സംസ്ഥാന പ്രസിഡന്റ് എ.എന്‍. പങ്കജാക്ഷന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. അച്യുതന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം.എന്‍. ശശിരാജ്, സംസ്ഥാന ട്രഷറര്‍ ടി.ആര്‍. മോഹനന്‍, സി.ഡി. പ്രതാപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
















