തിരുവനന്തപുരം: മലമുകളില്‍ താമര വിരിയാന്‍ പറ്റിയ മണ്ണല്ലന്നു പണ്ട് പലരും പറഞ്ഞു. കേരളത്തില്‍ താമര വിരിയില്ലന്ന് ഇപ്പോള്‍ പലരും പറയുന്നു.അവര്‍ ബിജെപിയുടെ ചരിത്രം പഠിക്കണമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജുജു.
താന്‍ ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ പലരും നിരുത്സാഹപ്പെടുത്തി. പഠിപ്പും വിവരമും ഉള്ള നിങ്ങള്‍ ചെയ്യുന്നത് മഹാ അബന്ധമെന്നായിരുന്നു ഉപദേശം.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നും താമര വിരിയാന്‍ പോകുന്നില്ലായിരുന്നു അഭിപ്രായം. പക്ഷേ അരുണാചല്‍ പ്രദേശില്‍നിന്ന് ഞാന്‍ തുടര്‍ച്ചായായി ജയിക്കുന്നു. ഭൂരിപക്ഷവും കൂടുന്നു. വടക്കുകിഴക്കന്‍ മല മുകളിലെല്ലാം താമരയാണ് വിരിഞ്ഞത്.
കേരളത്തില്‍ താമര വിരിയില്ലന്നു പറയുന്നവരുണ്ട്. നിയമ സഭയില്‍ ഒരംഗം മാത്രം ഉള്ളത് സൂചിപ്പിച്ചാണ് ഇതു പറയുന്നത്. ലോക സഭയില്‍ രണ്ട് അംഗം മാത്രം ഉണ്ടായിരുന്നപ്പോള്‍ ബിജെപി കുടുംബാസൂത്രണം നടത്തി എന്നു കളിയാക്കി. ഇപ്പോള്‍ എന്തായി. കേരളത്തിലും ബിജെപി ഭരണം വരും. ഒ രാജഗോപാലിനെ നോക്കികൊണ്ട് കിരണ്‍ റിജുജു പറഞ്ഞു.
ദേശീയ പൗരത്വ നിയമം സംബന്ധിച്ച ജനസമ്പര്‍ക്കത്തിനായെത്തിയ കേന്ദ്ര മന്ത്രി പ്രസ് കഌബ്ബില്‍ പൗരപ്രമുഖരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരെ നേരിട്ട് സന്ദര്‍ശിച്ച് തെറ്റു ബോധ്യപ്പെടുത്തുന്ന പരിപാടി വ്യത്യസ്ഥമായിരുന്നു. ബിഷപ്പ സൂസാപാക്യം. ജോര്‍ജ്ജ് ഓണക്കൂര്‍, ഇ എം നജീബ് തുടങ്ങിയവര്‍ തങ്ങളുടെ ആശങ്ക പങ്കുവെച്ചു.

















