തിരുവനന്തപുരം: ഭീഷണിയും സമ്മര്‍ദ്ദവും ഉണ്ടായാലും ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുമെന്നും അതില്‍ വീഴ്ചയുണ്ടായാല്‍ മാത്രം വിമര്‍ശിക്കാമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തെരുവിലിറക്കില്ലെന്ന് ഭീഷണിയുണ്ടായ അന്ന് മുതല്‍ തുടര്‍ച്ചയായി യാത്ര ചെയ്യുകയാണെന്നും വെല്ലുവിളിച്ചവരെ പരിഹസിച്ചു കൊണ്ട് ഗവര്‍ണര്‍ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. അതില്‍ അമര്‍ഷം പൂണ്ട സിപിഎം കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഭരണഘടനയെ വെല്ലുവിളിക്കുമ്പോള്‍ നിയമസഭ ഇടപെടുമെന്ന് സ്പീക്കറും വ്യക്തമാക്കിയിരുന്നു.
പൗരത്വ നിയഭേദഗതിക്കെതിരായ പ്രമേയം തള്ളിക്കളഞ്ഞ ഗവര്‍ണറെ നേരിട്ട് കണ്ട് മുഖ്യമന്ത്രി പ്രതിഷേധം അറിയിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. എന്നാല്‍ ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവന്‍ താനാണെന്ന് പറഞ്ഞ് ഗവര്‍ണര്‍ പ്രമേയത്തിനെതിരായ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. നിയമസഭയുടെ അധികാരത്തില്‍ കടന്നുകയറിയിട്ടില്ല, പക്ഷെ പൗരത്വ നിയമം സംസ്ഥാന വിഷയമല്ലെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
















