Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമൂഹിക സന്നദ്ധസേനയില്‍ സിപിഎമ്മുകാരെ തിരുകിക്കയറ്റാന്‍ നീക്കം

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
Jan 5, 2020, 06:36 am IST
in Kerala

പത്തനംതിട്ട: പ്രകൃതി ദുരന്തങ്ങള്‍ നേരിടാനും രക്ഷാപ്രവര്‍ത്തനത്തിനുമെന്ന പേരില്‍ സാമൂഹിക സന്നദ്ധസേന രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ദുരൂഹത. സിപിഎമ്മുകാരെ കുത്തിത്തിരുകാനും സേനയുടെ പ്രവര്‍ത്തനത്തില്‍നിന്ന് യഥാര്‍ഥ സന്നദ്ധപ്രവര്‍ത്തകരെ ഒഴിവാക്കാനുമാണിതെന്നാണ് ആരോപണം.

ദുരന്തമേഖലകളില്‍ പോലീസിന്റെയും അഗ്നിരക്ഷാസേനയുെടയും  സൈന്യത്തിന്റെയും സേവനത്തിനു പുറമേ നിരവധി സന്നദ്ധസംഘടനകളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ സേവനം ലഭ്യമാകുമെന്നിരിക്കെയാണ് സര്‍ക്കാരിന്റെ നീക്കം. പ്രളയകാലത്ത് സേവാഭാരതി അടക്കമുള്ള നിരവധി സന്നദ്ധസംഘടനകള്‍  രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തിരുന്നു. ഇത് വിസ്മരിച്ചുള്ള സര്‍ക്കാര്‍ തീരുമാനം സിപിഎമ്മുകാര്‍ക്കു വേണ്ടിയാണ്.   

  സിപിഎം നിയന്ത്രണത്തില്‍ നൂറുകണക്കിന് ചാരിറ്റബിള്‍ ട്രസ്റ്റുകളും ക്ലബ്ബുകളും പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രൂപീകരിച്ചിട്ടുണ്ട്. എംപി, എംഎല്‍എ ഫണ്ടുകളും, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഫണ്ടുകളും പല വിധത്തില്‍ ഈ ട്രസ്റ്റുകളിലെത്തുന്നുണ്ട്. ഇത്തരം ക്ലബ്ബുകളിലും ട്രസ്റ്റുകളിലുമുള്ള പാര്‍ട്ടിക്കാരെ സന്നദ്ധസേനയില്‍ ഉള്‍പ്പെടുത്താനും നീക്കമുണ്ട്. ആളുകളെ എടുക്കുമ്പോള്‍ ഭരണസ്വാധീനം ഉപയോഗിച്ച് രാഷ്‌ട്രീയം കലര്‍ത്തും. 

  നൂറു പേര്‍ക്ക് ഒരു സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സംസ്ഥാനത്ത് 3.4 ലക്ഷം പേരുടെ  സന്നദ്ധസേന രൂപീകരിക്കാനാണ് നീക്കം. 16 നും 65 നും ഇടയ്‌ക്ക് പ്രായമുള്ള ആര്‍ക്കും സേനയില്‍ ചേരാം. സേനയുടെ മേല്‍നോട്ടം ഡയറക്ടറേറ്റിനാകും. അഗ്‌നിരക്ഷാസേന, പോലീസ്, സംസ്ഥാന ദുരന്തപരിപാലന അതോറിറ്റി, അതോറിറ്റിയുടെ ഭരണച്ചുമതലയുള്ള റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, എന്‍സിസി, എന്‍എസ്എസ് വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് സേനയുടെ ഡയറക്ടറേറ്റ്. സംസ്ഥാനത്തെ കര, നാവിക, വ്യോമസേനാ വിഭാഗങ്ങളുടെ തലവന്മാരും ഡയറക്ടറേറ്റിന്റെ ഭാഗമായ സ്റ്റിയറിങ് കമ്മിറ്റിയിലുണ്ടാകും. ഡയറക്ടറേറ്റിന്റെ ഭരണച്ചുമതല പൊതുഭരണവകുപ്പിനായിരിക്കും.

 സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ 700 മാസ്റ്റര്‍ ട്രെയിനര്‍മാരെ തയാറാക്കും. സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ 10 മുതല്‍ 31 വരെ ലഭ്യമാകും. ഫെബ്രുവരിയില്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം. ഏപ്രില്‍ ഒന്നു മുതല്‍ മെയ് 15 വരെ 14 ജില്ലകളിലും മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കും.

 സര്‍ക്കാര്‍ സംവിധാനത്തിലൂടെ പാര്‍ട്ടിക്കാര്‍ക്ക് മുന്‍തൂക്കമുള്ള സന്നദ്ധസേനയെ ദുരന്തമുഖങ്ങളില്‍ നിയോഗിക്കുന്നതിലൂടെ ജനസേവനരംഗത്ത് പിടിമുറുക്കാമെന്ന സിപിഎമ്മിന്റെ ഗൂഢലക്ഷ്യമാണ് ഇതിനു പിന്നില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.