Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആസ്ഥാന ഗീബത്സ്

എം. സതീശന്‍ by എം. സതീശന്‍
Jan 5, 2020, 04:39 am IST
in Vicharam

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ക്ക് മാത്രമല്ല  പാര്‍ട്ടി കോണ്‍ഗ്രസ് എന്ന് ഇപ്പോള്‍ പേര്. മോദിയെ തോല്‍പ്പിക്കാന്‍ രണ്ടുകൂട്ടരും കൂടിയതോടെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫ് മാര്‍ക്‌സിസ്റ്റ് എന്നായിരിക്കുന്നു പുതിയ പേര്. മാര്‍ക്‌സിസ്റ്റുകള്‍ ആസ്ഥാന ഗീബത്സായി കൊണ്ടാടുന്ന ഇര്‍ഫാന്‍ ഹബീബിന്റെ ചരിത്ര കോണ്‍ഗ്രസ്സും ആ വഴിക്കാണ്.

പരിണതപ്രജ്ഞനായ ചരിത്രകാരനാണ് വഡോദരക്കാരന്‍ ഇര്‍ഫാന്‍ ഹബീബെന്ന ഇടത് നേതാക്കന്മാരുടെ വായ്‌ത്താരി കേട്ടപ്പോള്‍ ഇത്രയും വിചാരിച്ചില്ല. നുഴഞ്ഞുകയറ്റക്കാരെയും അതിര്‍ത്തി കടന്നെത്തുന്ന ഭീകരക്കൂട്ടങ്ങളെയും പൗരത്വം നല്‍കി കൂടെക്കൂട്ടണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയില്‍  കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളിലാണ് ഈ പരിണതപ്രജ്ഞന്‍ എന്താണെന്ന് ശരിക്കും തിരിഞ്ഞത്. തൃപ്പൂണിത്തുറക്കാരുടെ എംഎല്‍എയും പ്രസംഗവേദികളിലെ ഘോരാട്ടഹാസവുമായി ചിത്രീകരിക്കപ്പെടുന്ന എം. സ്വരാജാണ് മാര്‍ക്‌സിസ്റ്റ് നിഘണ്ടുവില്‍ ഈ വാക്കിന് പാര്‍ട്ടിക്കാര്‍ കണ്ടെത്തിയ അര്‍ത്ഥം വാക്യത്തിലാക്കി പ്രയോഗിച്ചത്. ‘വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷുകാര്‍ മൃഗീയമായി മര്‍ദ്ദിച്ച് പരിണതപ്രജ്ഞനാക്കി’ എന്നാണ് മലയാള പണ്ഡിതനായ സ്വരാജിന്റെ പ്രസംഗം. 

ഇര്‍ഫാന്‍ ഹബീബ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് പരിണതപ്രജ്ഞനായത് ഈ വിധമാണോ എന്ന് തിട്ടമില്ല. എന്തായാലും ഒന്നുറപ്പുണ്ട്. ചാരിത്ര്യം ലവലേശം തൊണ്ടുതീണ്ടാത്ത വായാടിത്തത്തിനാണ് മാര്‍ക്‌സിസ്റ്റുകള്‍ ചരിത്രം എന്ന് പേരിട്ട് വിളിക്കുന്നത്. ആ കലാവിദ്യയില്‍ പരിണതപ്രജ്ഞത നേടണമെങ്കില്‍ മിനിമം വേണ്ടുന്ന യോഗ്യത ഉളുപ്പില്ലായ്‌മയാണ്. എവിടെയും ആര്‍ക്കെതിരെയും എന്തും പറയാനുള്ള തൊലിക്കട്ടി, പൊതുവേദികളില്‍ തോന്ന്യവാസം കാണിക്കാനുള്ള അഹന്ത… ഇതെല്ലാം സമാസമം ചേരുമ്പോഴാണല്ലോ മാര്‍ക്‌സിസ്റ്റ് എന്ന വിശേഷണം ചരിത്രകാരനായാലും സാംസ്‌കാരിക പ്രവര്‍ത്തകനായാലും കിട്ടുക.

ഇര്‍ഫാന്‍ ഹബീബിന് എണ്‍പത്തെട്ടായി പ്രായം. അതിന്മേല്‍ പിടിച്ചാണ് ഇപ്പോള്‍ ചരിത്രകാരന്റെ നില്‍പ്പ്. കണ്ണൂരില്‍ ചരിത്രകോണ്‍ഗ്രസ്സിന്റെ ഉദ്ഘാടനവേദിയില്‍ വലിഞ്ഞുകയറിയിരിക്കുകയും ഉദ്ഘാടകനായ കേരള ഗവര്‍ണറെ തടയാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണല്ലോ ഇര്‍ഫാന്‍ ഹബീബ് ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും പരിണതപ്രജ്ഞനാകുന്നത്. സംഗതി കേസും കൂട്ടവും നടപടിയുമൊക്കെ ആവുമെന്നായപ്പോള്‍ എണ്‍പത്തെട്ടുകാരനായ തനിക്ക് അതിനൊന്നും ആവതില്ലെന്ന ന്യായമാണ് ചരിത്രപണ്ഡിതന്‍ ഉന്നയിക്കുന്നത്. എന്തിനും വേണമല്ലോ ഒരു നിലപാട്. മാര്‍ക്‌സിസ്റ്റുകാരനായ മുഹമ്മദ് ഹബീബിന്റെ മകനും കോണ്‍ഗ്രസ്സുകാരനായ മുഹമ്മദ് നസീമിന്റെ ചെറുമകനുമാണ് ഇര്‍ഫാന്‍ ഹബീബ്. നിലപാടിന്റെ കാര്യത്തില്‍ സംശയിക്കാനൊന്നുമില്ലെന്ന് സാരം. 

ജനാധിപത്യ ഭാരതത്തെ കലുഷിതമാക്കിയ ഒട്ടുമിക്ക ചരിത്രസംവാദങ്ങളിലും ഈ പരിണതപ്രജ്ഞന്റെ നിലപാട് ഒരു പ്രധാനകാരണമായിരുന്നു. മാര്‍ക്‌സിയന്‍ ചരിത്രവീക്ഷണമെന്ന സംഘര്‍ഷത്തിന്റെ വിഷബീജത്തെ സാമൂഹിക മനസില്‍ പടര്‍ത്തി എരിതീയില്‍ എണ്ണയൊഴിച്ച്, കലാപങ്ങള്‍ക്ക് സൈദ്ധാന്തികപരിവേഷം നല്‍കുക എന്ന ദൗത്യമാണ് എല്ലാകാലത്തും ഹബീബ് ആന്‍ഡ് കമ്പനി ചെയ്തുപോരുന്നത്. ആയ കാലത്തും ആവതില്ലെന്ന് പറയുന്ന ആ എണ്‍പത്തെട്ടിലും അതിന് ഒരു മാറ്റവുമില്ല. അധികാരം ഏഴയലത്തില്ലെങ്കിലും മാര്‍ക്‌സിസ്റ്റ് കുറുനരികള്‍ എല്ലാ കാലത്തും ഇത്തരം നെറികെട്ട പ്രചാരവേലയുമായി കാമ്പസുകളിലും പൊതുനിരത്തുകളിലും സജീവമായിരുന്നിട്ടുണ്ട്. ശാന്തിയുടെ സമതലസ്വസ്ഥതകളില്‍ അസ്വസ്ഥത വിതച്ച് കലാപം സൃഷ്ടിക്കുകയും അതിന്റെ പേരില്‍ മുതലെടുക്കുകയുമാണ് അത്തരക്കാരുടെ ഉന്നം. 

അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഭരണം നടത്തിയ കാലത്താണ് ഹബീബ് ആന്‍ഡ് കമ്പനി ഇതിന് മുമ്പ് തിമിര്‍ത്താടിയത്. വിദ്യാഭ്യാസരംഗത്ത് കാവിവത്കരണം എന്ന് കൂവിയാര്‍ത്താണ് അവര്‍ കലാലയങ്ങളെ കലുഷിതമാക്കിയത്. വന്ദേമാതരവും സരസ്വതിവന്ദനവുമൊക്കെ ഇവരുടെ പ്രേരണയില്‍ നാടെങ്ങും അപമാനിക്കപ്പെട്ട കാലമായിരുന്നു  അത്. അയോധ്യയില്‍, സരസ്വതീ നദിയുടെ കണ്ടെത്തലില്‍, ആര്യന്‍ അധിനിവേശമെന്ന കെട്ടുകഥ സൃഷ്ടിച്ച് ഭിന്നത സൃഷ്ടിക്കുന്നതിലൊക്കെ കാട്ടിയ കുടിലമായ അതേ ആവേശത്തോടെ ആവതില്ലാത്ത ഈ എണ്‍പത്തെട്ടിലും ഇര്‍ഫാന്‍ സജീവമാണ്. ഇക്കുറി വിഷയം ലോക്‌സഭയും രാജ്യസഭയും പാസാക്കി രാഷ്‌ട്രപതി ഒപ്പുവെച്ച പൗരത്വ നിയമ ഭേദഗതിയാണ്. ഈ നിയമം മൂലം ഇന്ത്യക്കാരായ മുസ്ലിങ്ങളെല്ലാം പുറത്തുപോകേണ്ടി വരുമെന്നാണ് മാര്‍ക്‌സിസ്റ്റുകള്‍ നടത്തുന്ന നുണപ്രചാരണം. അതിര്‍ത്തി കടന്നെത്തുന്ന നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് തുറന്നുപറയാനുള്ള തന്റേടം കാണിക്കാത്തവരാണ് ചരിത്ര കോണ്‍ഗ്രസ്സും കാമ്പസ് കലാപവും നടത്തി കോലാഹലം സൃഷ്ടിച്ചത്. 

മുസ്ലിങ്ങള്‍ക്ക് വേണ്ടി തിളയ്‌ക്കുന്ന ഹബീബ് ആന്‍ഡ് കമ്പനി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മതം പറയാത്തത് വിചിത്രമാണ്. ദല്‍ഹി ഇമാമിന് തോന്നാത്ത മതവിവേചനം അവര്‍ക്ക് തോന്നുന്നതിന്റെ യുക്തിയും ചിന്തനീയമാണ്.  അത് തിരിയണമെങ്കില്‍ ഇര്‍ഫാന്‍ ഹബീബ് ആരാണെന്ന് അറിയണം.  ഹബീബ് പരത്തുന്നത് വിഷമാണെന്ന് പറഞ്ഞത് എംജിഎസ് നാരായണനാണ്. ഐസിഎച്ച്ആറില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച കാലത്തെ അനുഭവത്തെ മുന്‍നിര്‍ത്തി എംജിഎസ് പറയുന്നത് സങ്കുചിത ഗ്രൂപ്പിസം കൊണ്ട് ചരിത്രത്തിലും സംസ്‌കാരത്തിലും സാമൂഹികജീവിതത്തിലും വിഷം പടര്‍ത്തിയതാണ് ഹബീബിന്റെ സംഭാവന എന്നാണ്. എതിര്‍ക്കുന്നവരെ ഹിന്ദുത്വവാദിയാക്കി മുദ്രകുത്തുക, ആക്ഷേപിക്കുക തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ സൂത്രവിദ്യ. അയോധ്യയുടെ അകംപൊരുള്‍ പുറത്തുകൊണ്ടുവന്ന പുരാവസ്തുഗവേഷകര്‍ ഹബീബിന് കൊള്ളരുതാത്തവരായതിനും മറ്റ് കാരണങ്ങള്‍ തേടേണ്ടതില്ല. അയോധ്യയോടെയാണ് ഇര്‍ഫാന്റെ മതേതര മുഖംമൂടി അഴിഞ്ഞുവീണതെന്ന് പറഞ്ഞത് കെ.കെ. മുഹമ്മദാണ്.  

ഹബീബ് ആന്‍ഡ് കമ്പനിയുടെ ഉന്നം പൗരത്വ നിയമ ഭേദഗതിയല്ല. ഊഴമിട്ട് ഊഴമിട്ട് നടത്തിയ നുണപ്രചാരണങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞടുങ്ങിയപ്പോള്‍ അവസാനത്തെ കച്ചിത്തുരുമ്പില്‍ തീ പടര്‍ത്താനുള്ള ശ്രമമാണ് അത്. ത്രിശൂലത്തില്‍ കോര്‍ത്ത ഭ്രൂണവും കൈകൂപ്പി നിന്ന അന്‍സാരിയും  മുതല്‍ തുടങ്ങിയതാണ് ഈ വേട്ട. ബീഫ് ഫെസ്റ്റ്, ജെഎന്‍യു, വെമുല, ആള്‍ക്കൂട്ടക്കൊല, കത്വ… മോദിയെ മുസ്ലിം വിരുദ്ധനാക്കി ചിത്രീകരിക്കുകയാണ് ഉന്നം. എന്നിട്ടും ജനങ്ങള്‍ മോദി മോദി എന്ന് ആര്‍ത്ത് ഒപ്പം കൂടുന്നു. സാമ്പത്തിക പരിഷ്‌കരണവും 370-ാം വകുപ്പും അയോധ്യയും മുത്തലാക്ക് നിരോധനവും… മോദി സര്‍ക്കാര്‍ എല്ലാവര്‍ക്കുമൊപ്പം എല്ലാവരെയും കൂട്ടി മുന്നേറുമ്പോള്‍ തോന്നുന്ന അസഹിഷ്ണുതയുടെ ആഴത്തില്‍ നിന്നാണ് ചരിത്രാഭാസകാരന്മാരുടെ തോളില്‍ കൈയിട്ട് നടത്തുന്ന ഈ കലാപക്കളി… അതും പൊതുജനം മനസ്സിലാക്കുംവരെ മാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.