തിരുവനന്തപുരം: ഇറാനിലെ രഹസ്യസേന തലവന്‍ ഖാസീം സുലൈമാനിയുടെ വധിച്ച അമേരിക്കന്‍ നടപടിയെക്കെതിരെ ഡിവൈഎഫ്‌ഐ. സുലൈമാനിയെ കൊലപ്പെടുത്തിയ ആഗോള ക്രിമിനല്‍ തലവന്‍ ട്രംപിനെതിരെ പ്രതികരിക്കാന്‍ ആര്‍ജവം കാണിക്കാന്‍ പ്രധാനമന്ത്രി മോദി തയാറാകണമെന്നാകണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരിക്കുന്നത്. സദ്ദാം ഹുസൈനയും ബിന്‍ ലാദനേയും വധിച്ചപ്പോഴും സമാന പ്രതികരണവുമായി ഡിവൈഎഫ്‌ഐയും സിപിഎമ്മും രംഗത്ത് എത്തിയിരുന്നു.
ഒരു രാജ്യത്തിന്റെ സേനാതലവന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടിട്ടും അമേരിക്കയെ കുറ്റപ്പെടുത്താന്‍ തയ്യാറല്ലാത്ത നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും സിപിഎം പിബി. കേന്ദ്രസര്‍ക്കാര്‍ അമേരിക്കയുടെ സഖ്യശക്തിയായി മാറിയെന്നാണ് ഇത് കാണിക്കുന്നതെന്നും പിബി പറഞ്ഞു.
ഇറാന്‍ ഖുദ്സ് സേനാതലവന്‍ ജനറല്‍ ഖാസീം സുലൈമാനിയെ കൊലപ്പെടുത്തിയ അമേരിക്കന്‍ നടപടിയെ സിപി എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കെന്നെന്നു പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ബാഗ്ദാദ് വിമാനത്താവളത്തിനടുത്ത് ഡ്രോണ്‍ ആക്രമണത്തിലുടെയാണ് അമേരിക്ക സുലൈമാനിയെ കൊലപ്പെടുത്തിയത്. ഒരു സ്വതന്ത്ര രാജ്യത്തിന്റെ സേനാ തലവനെ കൊലപ്പെടുത്തിയതിലൂടെ അന്താരാഷ്‌ട്ര നിയമങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് ട്രംപിന്റെ ഭരണകൂടം നടത്തിയത്. പടിഞ്ഞാറന്‍ ഏഷ്യയിലും ഗള്‍ഫ് മേഖലയിലും ഇതുണ്ടാക്കുന്ന പ്രത്യാഘാതം ഏറെ വലുതായിരിക്കും. തുടര്‍ സംഘട്ടനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഉത്തരവാദി അമേരിക്കയായിരിക്കുമെന്നും സിപിഎം പിബി പ്രസ്താവനയില്‍ പറഞ്ഞു.
















