ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ നങ്കന സാഹിബ് ഗുരുദ്വാര്ക്കു നേരയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഗുരുദ്വാരയില്‍ കുടുങ്ങി വിശ്വാസികള്‍. അക്രമികള്‍ വെള്ളിയാഴ്ച മുദ്രാവാക്യങ്ങളും മറ്റും മുഴക്കി ഗുരുദ്വാര വളയുകയായിരുന്നു. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.
പാക്കിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗത്തിനു നേരെ ആക്രമണങ്ങള്‍ തുടര്‍ക്കഥയാണ്. ഇതിനെതിരെ ലോകരാഷ്ട്രങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ടെങ്കിലും പാക്കിസ്ഥാന് ഇക്കാര്യം സമ്മതിച്ചിട്ടില്ല.
വെള്ളിയാഴ്ച വൈകീട്ട് നൂറുകണക്കിന് പേരാണ് ഗുരുദ്വാര വളയുകയും കല്ലേറ് നടത്തുകയും ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഗുരുദ്വാരയുടെ ചുമതലയുള്ള വ്യക്തിയുടെ മകളെ ഒരു ആണ്‍കുട്ടി തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടര്‍ന്നാണ് പ്രദേശവാസികള്‍ ഗുരുദ്വാര വളഞ്ഞതെന്നാണ് സൂചന. ആണ്‍കുട്ടിയുടെ കുടുംബത്തിന്റെ നേതൃത്വത്തിലാണ് ജനക്കൂട്ടം സംഘടിച്ചത്.
അതേസമയം അക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഗുരു നാനാക്കിന്റെ ജന്മസ്ഥലമാണ് നങ്കന സാഹിബ്. ജനക്കൂട്ടം സിഖ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി ഗുരുദ്വാര വളഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അകാലിദള്‍ എംഎല്‍എ മഞ്ജീന്ദര്‍ സിങ് സിര്‍സ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: