തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ വകുപ്പാക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്ടിഇ സംഘ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. വിവിധ ജില്ലകളില്‍ നിന്ന് കുടുംബത്തോടൊപ്പമാണ് ജീവനക്കാര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്.
ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പൊതുജന നന്മയ്‌ക്കായി കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ വകുപ്പാക്കണമെന്നും കേരള സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയം അവസാനിപ്പിക്കണമെന്നും വിജയകുമാര്‍ ആവശ്യപ്പെട്ടു. ബിഎസ്എന്‍എല്‍ കാരുടെ പെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തതുപോലെ കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം, അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷം നല്‍കിയ വാഗ്ദാനമാണ് കെഎസ്ആര്‍ടിസിയുടെ കടം ഏറ്റെടുക്കുമെന്നത്. എന്നാല്‍ അതുണ്ടായില്ലെന്ന് കെഎസ്ടിഇ സംഘ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ.എല്‍. രാജേഷ് പറഞ്ഞു.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് മനോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെഎസ്ടിഇ സംഘ് സംസ്ഥാന പ്രസിഡന്റ് ജി.കെ. അജിത്, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എസ്. അജയകുമാര്‍, ഫെറ്റോ സംസ്ഥന സെക്രട്ടറി എസ്.കെ. ജയകുമാര്‍, കെഎസ്ടിഇ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്. ശ്രീകുമാരന്‍, ആര്‍.എല്‍. ബിജുകുമാര്‍, ടി. സിന്ധു, സംസ്ഥാന സെക്രട്ടറിമാരായ എസ്. ദിവ്യ, കെ.എസ്. അനില്‍കുമാര്‍, കെ. രാജേഷ്, പി.കെ. ബൈജു, പി.ജി. അഭിലാഷ്, സംസ്ഥാന സെക്രട്ടറി പ്രദീപ് വി. നായര്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ. ജയകുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ആര്‍. തമ്പി എന്നിവര്‍ സംസാരിച്ചു.
















