തിരുവനന്തപുരം: ഭൂപരിഷ്ക്കരണ നിയമം നടപ്പിലാക്കിയതിന്റെ പിതൃത്വം അവകാശപ്പെട്ട് പരാതി പറഞ്ഞ സിപിഐയെ ചവിട്ടിത്തേച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഭൂപരിഷ്കരണ നിയമത്തിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ പേരു പരാമര്‍ശിക്കാത്തതില്‍ സിപിഐ പറഞ്ഞ പരാതിക്കു മറുപടി പറയവെ, ചിലരെ അധിക്ഷേപിക്കാത്തത് തന്റെ ഔചിത്യം കൊണ്ടാണെന്നാണ് പിണറായി പറഞ്ഞത്. അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ചരിത്രത്തിലെ യാഥാര്‍ഥ്യങ്ങളെ മറക്കരുതെന്ന് സിപിഐ ആവശ്യപ്പെട്ടപ്പോള്‍ ചരിത്രം സാവകാശം ഇരുന്ന് പഠിക്കണമെന്ന് സിപിഐക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ചിലരെ ആക്ഷേപിക്കാത്തത് തന്റെ ഔചിത്യമാണ്. ഭൂപരിഷ്ക്കരണത്തിന്റെ ഒന്നാം ഘട്ടം ഇഎംഎസ് ഫലപ്രദമായി നടപ്പിലാക്കി. 1967ന് മുമ്പും സര്‍ക്കാരുകളുണ്ടായിരുന്നു. കര്‍ഷകബന്ധ ബില്ലിനെ തകര്‍ക്കാന്‍ അന്ന് പലരും കൂട്ടുനിന്നിട്ടുണ്ട്. അവരുടെ ആരുടെയും പേര് ഞാന്‍ എടുത്ത് പറഞ്ഞില്ല. ചിലരെ ആക്ഷേപിക്കുകയും ചെയ്തില്ല. ഇടത് സര്‍ക്കാര്‍ ചെയ്തത് മാത്രമാണ് പറഞ്ഞത്. ഇനി ഭൂപരിഷ്കരണം നടപ്പാക്കിയത് സംബന്ധിച്ച് എകെജിയുടെ സമരപ്രഖ്യാപനം കൊണ്ടുകൂടിയാണ്. എകെജിയുടെ പേരു പറഞ്ഞില്ലെങ്കില്‍ നീതികേടായേനെ. അതില്‍ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. എന്നിട്ടും ഭൂപരിഷ്ക്കരണ ഭേദഗതി നിയമം നടപ്പിലാക്കിയ സി. അച്യുതമേനോന്റെ പേര് മുഖ്യമന്ത്രി പറഞ്ഞില്ല.
ഭൂപരിഷ്കരണ നിയമത്തിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന വേദിയാണ് സിപിഎം-സിപിഐ പോര് മൂര്‍ച്ഛിക്കാന്‍ ഇടയാക്കിയത്. സി. അച്യുത മേനോന്റെ പേര് പിണറായി പരാമര്‍ശിക്കാതെ ഇഎംഎസിനെയും എകെജിയെയുമാണ് പുകഴ്ത്തിയത്. ഇതിനെതിരെ അതൃപ്തി പ്രകടിപ്പിച്ച സിപിഐ പിണറായിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും പാര്‍ട്ടി പത്രത്തില്‍ മുഖപ്രസംഗവും എഴുതി. ഇതിനു മറുപടിയായാണ് പിണറായി വിജയന് സി. അച്യുതമേനോനെ വിമര്‍ശിച്ച് രംഗത്ത് വന്നത്.
യാഥാര്‍ഥ്യങ്ങളെ യാഥാര്‍ഥ്യങ്ങളായി അംഗീകരിക്കാനും ചരിത്ര വസ്തുതകളെ മാനിക്കാനും ഇനിയും ചിലരെങ്കിലും വിസ്മരിക്കുന്നു. കേരളത്തിന്റെ ചരിത്ര യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന നിലപാട് ഇടതു പക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ലെന്നായിരുന്നു പിണറായിക്കെതിരെ സിപിഐ കഴിഞ്ഞദിവസം ആഞ്ഞടിച്ചിരുന്നു. ചരിത്ര വസ്തുതകളുടെ മനപ്പൂര്‍വമായ തമസ്ക്കരണമാണ്. അത് ഇടതു പക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും സിപിഐ പറയുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ സിപിഐ യോഗങ്ങള്‍ സംഘടിപ്പിക്കാനുള്ള നീക്കം നടത്തുന്നതിനിടയിലാണ് സിപിഐയും സി. അച്യുതമേനോനെതിരെയും ആഞ്ഞടിച്ച് മുഖ്യമന്ത്രി വീണ്ടും രംഗത്ത് വന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: